റിയാദ്: ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബം അപകടത്തില്‍ പെട്ടു അഞ്ചു പേര്‍ ദാരുണമായി മരണപെട്ടു. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. യുഎഇയില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ സംഘമാണ് തിരിച്ചുപോകുന്നതിനിടെ അപകടത്തിൽ പെട്ടത്. ജോര്‍ദാന്‍ പൗരനായ മാലിക് അക്രം, മക്കളായ അക്രം, മായ, ദാന, ദീമ എന്നിവരാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ അപകടനില തരണം ചെയ്തിട്ടുണ്ട്. മക്ക- റിയാദ് റോഡില്‍ കാര്‍ മറിഞ്ഞാണ് അപകടം. യു എ ഇ യിൽ ജോലി ചെയ്യുന്ന മാലിക് അക്രം കുടുംബസമേതം വിശുദ്ധ ഭൂമിയിൽ എത്തി ഉംറ നിർവ്വഹിച്ചു തിരിച്ചു പോകുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ദരുണമായ അപകടം നടന്നത്. മക്ക- റിയാദ് റോഡില്‍ കാര്‍ മറിഞ്ഞാണ് അപകടം. അപകടത്തിന്റെ ആഘാതത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടം നടന്ന പ്രദേശത്തെ പ്രദേശവാസികൾ എത്തിയാണ് എല്ലാവരെയും കാറില്‍ നിന്ന് എല്ലാവരെയും പുറത്തെടുത്തത്. മരിച്ചവരെയും പരിക്കേറ്റവരെയും ഹുഫൂഫിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയതായി ജോര്‍ദാന്‍ എംബസി അറിയിച്ചു.
