പ്രമുഖ ട്രേഡിങ്ങ് കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു; മലയാളികൾ ഉൾപ്പെടെയുള്ള ഇടപാടുകാർക്ക് ലക്ഷങ്ങൾ നഷ്ടം

0
3448

ദുബൈ: പ്രമുഖ ട്രേഡിങ്ങ് കമ്പനി ഒറ്റയടിക്ക് പ്രവർത്തനം അവസാനിപ്പിച്ചതോടെ നിക്ഷേപകർ ആശങ്കയിൽ. ലക്ഷങ്ങൾ നിക്ഷേപിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇടപാടുകാരാണ് ഇനിയെന്ത് എന്ന് ആലോചിച്ച് കഴിയുന്നത്. വൻതോതിൽ പണം മുടക്കി വേഗത്തില്‍ ലാഭവും മുതലും തിരിച്ചുപിടിക്കാനിറങ്ങിയവരെയാണ് മെറ്റാവേഴ്സ് ഫോറിന്‍ എക്സ്ചേഞ്ച് ഗ്രൂപ് (എം.ടി.എഫ്.ഇ) ന്റെ നടപടിയോടെ അങ്കലാപ്പിലായത്

പുതിയ നിക്ഷേപകരില്‍നിന്ന് ശേഖരിക്കുന്ന പണം നിലവിലുള്ള നിക്ഷേപകര്‍ക്ക് നല്‍കുകയും ഭാവിയില്‍ മികച്ച വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള സംവിധാനമാണ് ഓണ്‍ലൈന്‍ ട്രേഡിങ് സേവനദാതാവും ഏറ്റവും വലിയ പോന്‍സി സ്കീമുകളിലൊന്നുമായ മെറ്റാവേഴ്സ് ഫോറിന്‍ എക്സ്ചേഞ്ച് ഗ്രൂപ് (എം.ടി.എഫ്.ഇ) ന്റെ പോന്‍സി സ്കീം. വന്‍ ലാഭവിഹിതം ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് പോന്‍സി സ്കീം ഉടമകള്‍ നിക്ഷേപകരെ ആകര്‍ഷിക്കുക.

ട്രേഡിങ്ങില്‍ ഒരു ശതകോടി ഡോളര്‍ നഷ്ടപ്പെട്ടതോടെ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായെന്നാണ് എം.ടി.എഫ്.ഇ വിശദീകരണമെങ്കിലും തങ്ങള്‍ കൊള്ളയടിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവിലാണ് നിക്ഷേപകർ. ഒട്ടേറെ മലയാളികളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നൈജീരിയ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു എം.ടി.എഫ്.ഇന്‍റെ ഇരകളിലധികവുമെന്നാണ് പുറത്തുവരുന്ന വിവരം.

26 ഡോളര്‍ തുടങ്ങി 50,001 ഡോളര്‍ വരെ നിക്ഷേപിക്കാന്‍ കഴിയുംവിധമായിരുന്നു എം.ടി.എഫ്.ഇയുടെ പ്രവര്‍ത്തനം. 26 മുതല്‍ 201 ഡോളര്‍ വരെ ബേസിക് ലെവല്‍ തുടങ്ങി 501 ഡോളര്‍ മുതല്‍ അഞ്ചുലക്ഷം ഡോളര്‍ വരെ മുടക്കുന്നവരെ ലെവല്‍ ഒന്ന് മുതല്‍ അഞ്ച് വരെ പട്ടിക തിരിച്ചായിരുന്നു ലാഭവിഹിതത്തിന്‍റെ ക്രമീകരണം.

ബേ​സി​ക് ലെ​വ​ലി​ല്‍ ഓ​രോ ട്രേ​ഡി​നും ഒ​രു ഡോ​ള​ര്‍ മു​ത​ല്‍ 10 ഡോ​ള​ര്‍ വ​രെ​യും ലെ​വ​ല്‍ ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ​യു​ള്ള​വ​ര്‍ക്ക് 20 ഡോ​ള​ര്‍ മു​ത​ല്‍ 2500 ഡോ​ള​ര്‍ വ​രെ​യു​മാ​ണ് ലാ​ഭ​വി​ഹി​തം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ ന​ട​ക്കു​ന്ന ട്രേ​ഡി​ങ്ങി​ല്‍ ഒ​രു​ദി​വ​സം ന​ഷ്ടം കാ​ണി​ച്ചി​രു​ന്ന എം.​ടി.​എ​ഫ്.​ഇ​യി​ല്‍നി​ന്ന് ബാ​ക്കി നാ​ലു​ദി​വ​സ​വും ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​ല്‍ നി​ക്ഷേ​പ​ക​ര്‍ സ​ന്തു​ഷ്ട​രാ​യി​രു​ന്നു.

ആദ്യ മാസങ്ങളില്‍ ലാഭം ലഭിച്ചിരുന്നവര്‍ തങ്ങളുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയുമെല്ലാം ഈ ഓണ്‍ലൈന്‍ ലാഭക്കച്ചവടത്തെ പരിചയപ്പെടുത്തിയതിലൂടെ എം.ടി.എഫ്.ഇയിലേക്ക് ഒഴുകിയെത്തിയത് കോടികളാണ്. യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് നാടുകളിലെ നിരവധി മലയാളികളാണ് എം.ടി.എഫ്.ഇക്കൊപ്പം ചേര്‍ന്നത്. ഒരു സംശയത്തിനുമിടയാക്കാത്ത വിധം എം.ടി.എഫ്.ഇയുടെ പ്രഫഷനല്‍ പ്രവര്‍ത്തനരീതിയായിരുന്നു ലോക വ്യാപകമായി ഉപഭോക്താക്കളെ ആകര്‍ഷിച്ച ഘടകം.

2022 ലാണ് മെറ്റാവേഴ്സ് ഫോറിന്‍ എക്സ്ചേഞ്ച് ഗ്രൂപ് നിക്ഷേപങ്ങള്‍ സ്വീകരിച്ചുതുടങ്ങിയത്. തുടർന്നുള്ള മാസങ്ങളിൽ പണം മുടക്കിയവര്‍ക്ക് ലാഭവും മുടക്കുമുതലും ലഭിച്ചതോടെ മെറ്റാവേഴ്സിന്‍റെ കീര്‍ത്തി പരന്നു. ആദ്യ മാസങ്ങളിൽ ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് ട്രേഡിങ്ങില്‍ നഷ്ടം കാണിച്ചിരുന്നത്. കച്ചവടമാണല്ലോ, നഷ്ടം സ്വാഭാവികമെന്ന രീതിയില്‍ ഇത് എം.ടി.എഫ്.ഇനെക്കുറിച്ച് നിക്ഷേപകര്‍ക്കിടയില്‍ മതിപ്പിനും വഴിവെച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഒരു ദിവസമെന്നത് രണ്ടും മൂന്നും ദിവസങ്ങളില്‍ നഷ്ടം കാണിക്കാന്‍ തുടങ്ങി. ഈ ഘട്ടത്തില്‍ പന്തികേടു തോന്നിയവരില്‍ ചിലര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിച്ചിരുന്നു.

എ​ന്നാ​ല്‍, വ​ലി​യ വി​ഭാ​ഗം നി​ക്ഷേ​പ​ക​ര്‍ ത​ങ്ങ​ളു​ടെ പ​ണം ഇ​ര​ട്ടി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ട​ക്കു​മു​ത​ലും ലാ​ഭ​വി​ഹി​ത​വും പി​ന്‍വ​ലി​ക്കാ​തെ ഗ്രൂ​പ്പി​നൊ​പ്പം നി​ല​യു​റ​പ്പി​ച്ചു. ഇ​വ​ര്‍ക്കാ​ണ് നി​ന​ച്ചി​രി​ക്കാ​തെ ഒ​രു പു​ല​ര്‍വേ​ള​യി​ലു​ള്ള എം.​ടി.​എ​ഫ്.​ഇ​യു​ടെ അ​ട​ച്ചു​പൂ​ട്ട​ല്‍ വ​ന്‍ സാ​മ്പ​ത്തി​ക-​മാ​ന​സി​കാ​ഘാ​തം ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്.