ജിദ്ദ: ജിദ്ദ നഗരസഭയിലെ സാമൂഹിക പ്രതിബദ്ധതാ വിഭാഗം നടപ്പാക്കുന്ന സംരംഭങ്ങളുടെ ഭാഗമായി
പ്ലാസ്റ്റിക് മൂടികള്‍ ഉപയോഗിച്ച്
തയ്യാറാക്കിയ ലോകത്തെ ഏറ്റവും വലിയ ചുവര്‍ചിത്രം ഒരുക്കിയതിന് ജിദ്ദ നഗരസഭക്ക് ഗിന്നസ് റെക്കോര്‍ഡ്.
പരിസ്ഥിതി പ്രവര്‍ത്തക ഖലൂദ് അല്‍ഫദ്‌ലി ചുവര്‍ചിത്രം തയാറാക്കുകയും ജിദ്ദ നഗരസഭ ഇതിനെ സ്‌പോണ്‍സര്‍ ചെയ്യുകയുമായിരുന്നു.
ചുവര്‍ചിത്രം തയാറാക്കിയത്.
ആകെ 383 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് പ്ലാസ്റ്റിക് മൂടികള്‍ ഉപയോഗിച്ച് ചുവര്‍ചിത്രം ഒരുക്കിയതെന്ന് ജിദ്ദ നഗരസഭ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗം മേധാവി എന്‍ജിനീയര്‍ ഹത്താന്‍ ഹമൂദ പറഞ്ഞു.
ജിദ്ദ നഗസരഭയുമായി സഹകരിക്കുന്ന വളണ്ടിയര്‍മാരുടെ പങ്കാളിത്തത്തോടെ എട്ടു മാസമെടുത്താണ് ചുവര്‍ചിത്രം പൂര്‍ത്തിയാക്കിയത്. ഇതിന് നാലു ലക്ഷം പ്ലാസ്റ്റിക് മൂടികള്‍ ഉപയോഗിച്ചു.
കലാസൃഷ്ടികളില്‍ പ്ലാസ്റ്റിക് പുനരുപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളര്‍ത്താനും പരിസ്ഥിതിയുമായുള്ള കലയുടെ ബന്ധത്തിന് ഊന്നല്‍ നല്‍കാനുമാണ് ചുവര്‍ചിത്രം നടപ്പാക്കിയതിലൂടെ ലക്ഷ്യമിടുന്നത്.
പാരിസ്ഥിതിക മാലിന്യങ്ങള്‍ പുനഃചംക്രമണം ചെയ്യാനുള്ള ശ്രമങ്ങള്‍ പ്രയോജപ്പെടുത്തുന്നതിനും കലാസൃഷ്ടികള്‍ നടപ്പാക്കുന്നതില്‍ അവ പ്രയോജനപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനും യുവാക്കളുടെ ഊര്‍ജം പ്രയോജനപ്പെടുത്താനും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ അവരെ ഉള്‍പ്പെടുത്താനും ഇത് ആവശ്യപ്പെടുന്നതായും എന്‍ജിനീയര്‍ ഹത്താന്‍ ഹമൂദ പറഞ്ഞു.