റിയാദ്: നജ്‌റാനില്‍ നടന്ന ഗാന സന്ധ്യക്കിടെ പൊതുമര്യാദ നിയമം ലംഘിച്ചതിന് സംഘാടകനെതിരെ നടപടി സ്വീകരിച്ചതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി നിരീക്ഷണ വിഭാഗം അറിയിച്ചു. കഴിഞ്ഞാഴ്ച നജ്‌റാനില്‍ നടന്ന നജ്‌റാന്‍ സമ്മര്‍ ഫെസ്റ്റിവല്‍ സമാപന ചടങ്ങില്‍ ഒരു ഗായിക അതോറിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാത്തതിനൊപ്പം പ്രൊഫഷണല്‍ പെരുമാറ്റം ലംഘിക്കുകയും ചെയ്‌തെന്ന് അതോറിറ്റി വിശദീകരിച്ചു. ഇതേ തുടര്‍ന്നാണ് നജ്‌റാന്‍ ഗവര്‍ണറേറ്റിന്റെ സഹായത്തോടെ സംഘാടകന് എതിരെ നടപടിയെടുത്തത്.
സംഘാടകന്റെ ലൈസന്‍സ് റദ്ദാക്കുകയും വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൊതുമര്യാദ നിയമം പാലിച്ച് വൈവിധ്യവും ഗുണനിലവാരവുമുള്ള വിനോദ പരിപാടികള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്നും ശല്യപ്പെടുത്തുന്ന ശബ്ദമോ വിഷ്വല്‍ ഇഫക്റ്റുകളോ ഉപയോഗിക്കാതിരിക്കുക, പൊതു മര്യാദ ലംഘനം നടത്താതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പാലിക്കണമെന്നും അതോറിറ്റി ഓര്‍മ്മിപ്പിച്ചു.
ഗായികയുടെ പേരുവിവരങ്ങള്‍ അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.ആഘോഷ രാവില്‍ ഒരു ഗായിക അനുചിതമായ വസ്ത്രധാരണവും സെക്‌സി നൃത്തവും ചെയത സംഭവം കാണികളില്‍ നിന്ന് അതൃപ്തിക്കും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു.
🔴
ضبط فعالية مخالفة للسلوك والذوق العام في #نجران
🔴🔴🔴
رصدت الفرق الرقابية للإدارة العامة للرقابة والإشراف في الهيئة العامة للترفيه، بالتعاون مع إمارة منطقة نجران، مخالفة عدم الالتزام بالسلوك الاحترافي، والخروج عن الذوق العام على أحد منظمي الفعاليات الترفيهية، وذلك خلال إحدى… pic.twitter.com/HScHnhT4WQ— أخبار قناة 24 السعودية (@saudi24tv) August 16, 2023