പണമെടുത്ത് എടിഎമ്മുകളില്‍ നിന്നും പുറത്തിറങ്ങുന്നവരെ കൊള്ളയടിക്കുന്ന നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു

0
3549

റിയാദ്: പണമെടുത്ത് എടിഎമ്മുകളില്‍ നിന്നും പുറത്തിറങ്ങുന്നവരെ കൊള്ളയടിക്കുന്ന നാലംഗ സംഘത്തെ കിഴക്കന്‍ പ്രവിശ്യ പോലീസിന്റെ സഹകരണത്തോടെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. താമസ നിയമ ലംഘകരാണ് പിടിയിലായവരെല്ലാം. ഇവരുടെ താമസസ്ഥലം വളഞ്ഞാണ് സായുധ പോലീസ് സംഘം ഇവരെ പിടികൂടിയത്.

നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മോഷ്ടിച്ച വാഹനം ഉപയോഗിച്ച് ഇവര്‍ പത്ത് ലക്ഷം റിയാലിലധികം കൊള്ളയടിച്ചിട്ടുണ്ട്. ബാങ്കുകള്‍ക്ക് സമീപം കാറിലിരുന്ന് പണവുമായി പുറത്തിറങ്ങിവരുന്നവരെ നിരീക്ഷിച്ചാണ് ഇവര്‍ കൊള്ളയടിച്ചിരുന്നത്. വടിവാള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ആക്രമിച്ചും ഇവര്‍ ആളുകളെ കൊള്ളയടിക്കുന്ന ഏതാനും വീഡിയോകള്‍ പരിശോധിച്ചാണ് ഇവരുടെ താമസസ്ഥലം പോലീസ് കണ്ടെത്തിയത്.