അബുദാബി: ദിർഹവുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരു ദിർഹത്തിന് 22.65 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. മാസത്തിന്റെ പകുതി പിന്നിട്ടതിനാൽ പലർക്കും ഈ സാഹചര്യം ഉപയോഗിച്ച് നാട്ടിലേക്ക് പണമയ്ക്കാൻ സാധിച്ചില്ല.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എക്സ്ചേഞ്ചുകളിൽ സാധാരണ നിലയിലുള്ള തിരക്ക് മാത്രമാണ് അനുഭവപ്പെട്ടത്. ഒമാൻ റിയാൽ 216.08 രൂപയിലും ബഹ്റൈൻ റിയാൽ 220.75 രൂപയിലും എത്തി. കുവൈത്ത് ദിനാർ 270.5 രൂപയും സഊദി റിയാൽ 22.18 രൂപയിലും എത്തി. ഖത്തർ റിയാൽ 22.81 രൂപയായി. ഗൾഫിലെ കറൻസികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക