പക്ഷാഘാതം ബാധിച്ച്​​ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

0
1391

റിയാദ്: പക്ഷാഘാതം ബാധിച്ച്​​ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കി. മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുൽ ഫാറൂഖി​നെ (34) തിങ്കളാഴ്​ച രാത്രി 12 ന്​ പുറപ്പെട്ട എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം ചൊവ്വാഴ്​ച പുലർച്ചെ കരിപ്പൂരിലെത്തിച്ചു. റിയാദ്​ എക്‌സിറ്റ് അഞ്ചിലുള്ള അബ്​ദുല്ല ബിൻ നാസർ അൽ മുഹൈനി മസ്ജിദിൽ മയ്യിത്ത് നമസ്​കാരം നിർവഹിച്ച ശേഷമാണ്​ നാട്ടിലേക്ക് കൊണ്ട് പോയത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്​ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി.

റിയാദ്​ ന്യൂ സനാഇയയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായ ഉമറുൽ ഫാറൂഖ് ജോലി ചെയ്യുന്നതിനിടയിൽ പക്ഷാഘാതം പിടിപെട്ടാണ്​ ആശുപത്രിയിലായത്​. റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുവാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

പിതാവ്​: സൈതലവി,
ഭാര്യ: ഹൈറുന്നിസ, മകൻ: ഫൈസാൻ,