സഊദിയിൽ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു

0
2762

റിയാദ്: ശക്തമായി വീശിയടിച്ച കാറ്റിൽ മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു. സഊദിയുടെ തെക്കൻ പ്രവിശ്യയിൽ ദിവസങ്ങളായി ശക്തമായ മഴ തുടരുന്നതിനിടയിലാണ് ഖമീസ് മുശൈത്തിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇടിയും മിന്നലും കനത്ത കാറ്റുമാണ് മേഖലയിലുണ്ടാകുന്നത്. ഖമീസ് മുശൈത് ന്യൂ സനാഇയ്യയിലാണ് യുക്കാലിപ്റ്റസ് മരം കാറ്റിൽ കടപുഴകി വീണ് രണ്ട് വാഹനങ്ങൾ തകർന്നത്. മെക്കാനിക്കൽ വർക്ക്ഷോപ്പിന് മുമ്പിൽ നിർത്തിയിട്ട വാഹനങ്ങളാണ് തകർന്നത്. ആളപായമില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. സഊദിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കനത്ത ചൂട് രേഖപ്പെടുത്തുമ്പോഴും ഖമീസ് മുശൈത്തിൽ ഉൾപ്പെടെ വൻ മഴ പെയ്യുന്നുണ്ട്. ഇടിയും മിന്നലോടും കൂടിയ മഴയാണ് രേഖപ്പെടുത്തിയത്. അസീറിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴ പെയ്യുന്നുണ്ട്. എന്നാൽ, കിഴക്കൻ, മധ്യ, പടിഞ്ഞാറ് ഭാഗങ്ങളിൽ അതി ശക്തമായ ചൂട് ആണ് അനുഭവപ്പെടുന്നത്.

മദീനയിൽ ഇന്നുണ്ടായ ശക്തമായ മഴ👇

അൽ നമാസിൽ പെയ്ത മഴ👇

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക