റിയാദിൽ നടു റോഡിൽ വടിവാൾ വീശി അക്രമികൾ; 3 പേർ അറസ്റ്റിൽ – വീഡിയോ

0
3800

റിയാദ്: റിയാദിൽ നടു റോഡിൽ വടിവാൾ വീശി ഭീതി പരത്തി അക്രമികൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വലിയ വെട്ടുകത്തി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച മൂന്ന് പേരെ ഒടുവിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. വ്യാപാര സ്ഥാപനത്തിൽ വെച്ച് തുടങ്ങിയ തർക്കം നടുറോഡിലേക്കും പിന്നീട് വൻ ആക്രമണ ഭീതിയിലേക്കും മാറുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാപാര സ്ഥാപനത്തിൽ സഊദി യുവാവിനെ കൊടുവാൾ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതികളായ മൂന്നു സ്വദേശി യുവാക്കളെ അറസ്റ്റ് ചെയ്തതായി പൊതു സുരക്ഷ വകുപ്പ് അറിയിച്ചു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് സംഘം യുവാവിനെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

വാഹനങ്ങൾക്കിടയിൽ വടിവാൾ വീശി ഭീതി പരത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ പൊതു സുരക്ഷ വകുപ്പ് തന്നെ പുറത്ത് വിട്ടിട്ടുണ്ട്. സംഘത്തിന്റെ ആക്രമണത്തിൽ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്ക് പറ്റിയിരുന്നില്ല. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു. പോലീസ് പുറത്ത് വിട്ട വീഡിയോ 👇

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക