നെയ്മറിനെ പ്രവാസ ലോകത്തേക്ക് സ്വാഗതം ചെയ്ത് മലയാളി ഫുട്‌ബോള്‍ ആരാധകർ

0
1358

ജിദ്ദ: സൂപ്പർ താരം നെയ്മാറിനെ പ്രവാസ ലോകത്തേക്ക് സ്വാഗതം ചെയ്യുന്ന ട്രോളുകളുമായി മലയാളി സൗദി ഫുട്‌ബോള്‍ ആരാധകർ. നെയ്മാര്‍ നാളെ റിയാദിലെത്തും. കിങ്‌ ഫഹദ് സ്റ്റേഡിയത്തിലായിരിക്കും പ്രസന്റേഷന്‍ ചടങ്ങ്. പോര്‍ചുഗീസുകാരനായ ജോര്‍ജെ ജീസസ് പരിശീലിപ്പിക്കുന്ന അല്‍ഹിലാല്‍ ശനിയാഴ്ച ഹോം മത്സരത്തില്‍ അല്‍ഫൈഹയുമായി കളിക്കുന്നുണ്ട്. നെയ്മാര്‍ പത്താം നമ്പര്‍ ജഴ്‌സിയില്‍ ഇറങ്ങുമെന്നാണ് സൂചന.

പി.എസ്.ജി വിട്ട ബ്രസീല്‍ താരം സൗദിയിലെ അല്‍ഹിലാലുമായി രണ്ടു വര്‍ഷത്തെ കരാറൊപ്പിട്ടതായി സൗദി അറേബ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 17.5 കോടി ഡോളറിന്റെ രണ്ടു വര്‍ഷത്തെ ഓഫര്‍ സ്വീകരിച്ചതോടെ ഇനി കരാറിന് മിനുക്കുപണികള്‍ മാത്രമാണ് ബാക്കി. മെസ്സിയെയോ എംബാപ്പെയെയോ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ട അല്‍ഹിലാലിന് നെയ്മാറിന്റെ വരവ് ആശ്വാസമായി.