കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു

0
4774

റിയാദ്: കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട
എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു. റിയാദില്‍ നിന്ന്
കോഴിക്കോട്ടേക്ക് ഇന്നലെ രാത്രി 11.55ന് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു. നൂറോളം വരുന്ന യാത്രക്കാരെ രാവിലെയോടെ ഹോട്ടലിലേക്ക് മാറ്റി. ഇന്ന് രാത്രി 11.55ന് പുറപ്പെടുന്ന വിമാനത്തില്‍ യാത്ര ചെയ്യാമെന്ന് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ബോര്‍ഡിംഗ് പാസ് നല്‍കി എല്ലാ യാത്രക്കാരും വിമാനത്തില്‍ കയറി കഴിഞ്ഞിരുന്നു. മൂന്നു മണിക്കൂറോളം വിമാനത്തില്‍ ഇരുന്ന ശേഷമാണ് സാങ്കേതിക തകരാര്‍ എന്ന് പറഞ്ഞ് എല്ലാവരെയും പുറത്തിറക്കിയത്. പിന്നീട് പുലര്‍ച്ചെ നാലു മണിയോടെ റീ എന്‍ട്രിയിലുള്ളവരെ ഹോട്ടലിലേക്ക് മാറ്റി.

ഫൈനല്‍ എക്‌സിറ്റ്, വിസിറ്റ് വിസയിലുള്ളവര്‍ക്ക് ഹോട്ടല്‍ സൗകര്യം ലഭിച്ചില്ല. ഇവരെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ രാവിലെ ടെര്‍മിനലിന് പുറത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് ഇവരെ ഹോട്ടലിലേക്ക് കൊണ്ടുപോയതെന്ന് യാത്രക്കാരനും സാമൂഹിക പ്രവര്‍ത്തകനുമായ ബശീര്‍ ചേളാരി മലയാളം ന്യൂസിനോട് പറഞ്ഞു. ഉച്ചവരെയായിട്ടും ഹോട്ടലില്‍ ഭക്ഷണമൊന്നും ലഭിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളുമടക്കം ഒരു തുള്ളി വെള്ളമില്ലാതെയാണ് രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ കഴിഞ്ഞത്.