മസ്കറ്റ്: മസ്കറ്റ് ഗവര്‍ണറേറ്റിലെ ഒരു ഭക്ഷണശാലയിൽ സ്‌ഫോടനം. പാചകവാതകം പൊട്ടിത്തെറിച്ചെന്നതാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നൽകുന്ന പ്രാഥമിക വിവരം.
മസ്‌കറ്റ് ഗവർണറേറ്റിൽ ഉൾപ്പെടുന്ന സീബിലെ വിലായലെ തെക്കൻ മബേല പ്രദേശത്തുള്ള ഒരു ഭക്ഷണശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ പതിനെട്ടോളം പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. അപകടം നടന്ന ഭക്ഷണശാലയുടെ സമീപത്തെ കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.