ദുബൈയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

0
1832

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്കാണ് അപകടം സംഭവിച്ചത്. പിക്കപ്പും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു.

വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രാവിലെ അഞ്ചു മണിക്ക് അപകടത്തെ കുറിച്ചുള്ള വിവരം പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതായി ദുബൈ പൊലീസിലെ ജനറല്‍ ട്രാഫിക് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു.

രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകട ദൃശ്യം. ചിത്രം: ദുബായ് പൊലീസ്

ട്രക്കില്‍ നിന്ന് മതിയായ അകലം പാലിക്കാന്‍ പിക്കപ്പ് ഡ്രൈവര്‍ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.

വിവരം ലഭിച്ച ഉടനെ എമര്‍ജന്‍സി ടീമുകള്‍, ട്രാഫിക് പൊലീസ് പട്രോള്‍ സംഘം എന്നിവ സ്ഥലത്തെത്തി പരിക്കേറ്റവവര്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായം ലഭ്യമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.