കന്യാകുമാരി സ്വദേശിയെ റിയാദിൽ കാണാതായി; സുഹൃത്തിന്റെ ക്ഷണമനുസരിച്ച് നജ്റാനിൽനിന്ന് റിയാദിലെത്തിയതായിരുന്നു

റിയാദ്: സഊദിയിലെ നജ്റാനിൽനിന്ന് റിയാദിലെത്തിയ കന്യാകുമാരി സ്വദേശിയെ കാണാതായി. ജൂലൈ 25ന് നജ്റാനിൽനിന്ന് റിയാദ് അസീസിയയിലെ സാപ്റ്റ്കോ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ കന്യാകുമാരിയിലെ അരുമനൈ തെറ്റിവിളൈ മറുതര വിളാഗം സ്വദേശി ജോൺ സേവ്യറെ (43) കുറിച്ചാണ് രണ്ടാഴ്ചയായി വിവരമൊന്നുമില്ലാത്തത്. 2022 ജൂലൈ ഒമ്പതിനാണ് നജ്റാനിൽ മേസൺ ജോലിക്കായി നാട്ടിൽനിന്നെത്തിയത്. കരാറെടുത്ത് ജോലി ചെയ്ത വകയിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാവുകയും പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതറിഞ്ഞ റിയാദിലുള്ള സുഹൃത്ത് തന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, റിയാദിലെത്തി സുഹൃത്തിനെ ബന്ധപ്പെടാൻ … Continue reading കന്യാകുമാരി സ്വദേശിയെ റിയാദിൽ കാണാതായി; സുഹൃത്തിന്റെ ക്ഷണമനുസരിച്ച് നജ്റാനിൽനിന്ന് റിയാദിലെത്തിയതായിരുന്നു