ദുബൈ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ദുബായിലെ റോഡുകളിൽ സ്റ്റണ്ട് ഷോ നടത്തിയ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയുമുണ്ടായി. ഈ വാഹനങ്ങൾ ഒന്നിലധികം നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രതികൂല കാലാവസ്ഥയിൽ നടത്തുന്ന ഇത്തരം സാഹസിക പ്രകടനങ്ങൾ സ്വന്തം ജീവനോടൊപ്പം മറ്റുള്ളവരുടെ ജീവനു ഭീഷണിയുയർത്തുന്നതായി പൊലീസ് പറഞ്ഞു. കൂടാതെ, പൊതുമുതൽ നശിപ്പിക്കുന്നതിനും കാരണമാകുന്നു.
ദുബായിലെ വിവിധ റോഡുകളിൽ അപകടകമുണ്ടാക്കുന്ന രീതിയിലുള്ള ഡ്രൈവിങ് നടത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതായി ജനറൽ ഡിപാർട്മെന്റ് ഒാഫ് ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടർ ബ്രി.ജുമാ സാലെം ബിൻ സുവൈദാൻ പറഞ്ഞു. ട്രാഫിക് പൊലീസ് നടത്തിയ തിരച്ചിലിൽ ഇൗ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇത്തരം സാഹസിക പ്രകടനം നടത്തുന്നതിനെതിരെ ബ്രി.ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് പിഴ ചുമത്തുന്നതടക്കമുള്ള ശിക്ഷകൾ നൽകുമെന്ന് വ്യക്തമാക്കി.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക