റിയാദ്: ഇന്ത്യാക്കാരനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശ് ലക്നൗ മഹാരാജ് ഗാഞ്ചു സ്വദേശി മുഹമ്മദ് ഹകീക്കുല്ല ഖാൻ (54) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
പിതാവ്: റിയാസ്ദ്ദീൻ ഖാൻ, മാതാവ്: മസൂലുൻ നിസ, ഭാര്യ: ജാജ് രുൺ നിസ, മക്കൾ: നദീം രാജ, നസമ, നാജിയ, ആസിയ, കൈസർ ജഹാൻ. മൃതദേഹം റിയാദിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.