ഇന്നത്തെ യാത്ര റദ്ദാക്കി നാളത്തേക്ക് മാറ്റി എയർ ഇന്ത്യ എക്സ്പ്രസ്സ്‌; വലഞ്ഞ് യാത്രകാർ

0
2375

യാത്രക്കാരെ മുഴുവൻ വിമാനത്തിൽ കയറ്റി രണ്ട് മണിക്കൂർ കഴിഞ്ഞാണ് പുറപ്പെടില്ലെന്ന് അറിയിച്ചത്

ദോഹ: യാത്രക്കാരെ ദുരിതത്തിലാക്കി ഇന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹ -കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌  റദ്ദാക്കി. യാത്ര  നാളത്തേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന ദോഹ -കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനമാണ് നാളത്തേക്ക് മാറ്റിയത്.

ഉച്ചയ്ക്ക് യാത്രക്കാരെ മുഴുവൻ വിമാനത്തിൽ കയറ്റി രണ്ട് മണിക്കൂർ കഴിഞ്ഞാണ് പുറപ്പെടില്ലെന്ന് അറിയിച്ചത്. സാങ്കേതിക തകരാർ ആണെന്നാണ് എയർലൈനിന്റെ വിശദീകരണം. വൈകിട്ട് 6 മണിക്ക് പുറപ്പെടുമെന്ന് അറിയിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം യാത്രക്കാർ വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും വൈകിട്ട്  6 മണിയോടെ യാത്ര നാളത്തേക്ക് ആക്കിയതായി അറിയിക്കുകയായിരുന്നു.

തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനം ചൊവ്വാഴ്ച രാവിലെ  പോകുമെന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും കൃത്യ സമയം വ്യക്തമാക്കിയിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു. കഴിഞ്ഞ മാസമാണ് ദോഹ-കോഴിക്കോട് വഴി തിരുവനന്തപുരത്തെ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 30 മണിക്കൂറിൽ അധികം വൈകി യാത്രക്കാരെ ദുരിതത്തിൽ ആക്കിയത്.