സന്ദര്‍ശക ഇ വിസ പദ്ധതി; എട്ട് രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി സഊദി അറേബ്യ

0
2030

റിയാദ്: സന്ദര്‍ശക ഇ വിസ പദ്ധതി
എട്ട് രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി
സഊദി അറേബ്യ. അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പുതുതായി ഉള്‍പ്പെടുന്നതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.

ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസക്ക് ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശനമാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം. രാജ്യം സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കും ഇ വിസ ഉപയോഗിക്കാം.