റിയാദ്: സഊദിയിൽ കാര്‍ മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു. കൊല്ലം ശാസ്താംകോട്ട കൊമറംചിറ കോട്ടക്കാട്ടുമുക്ക് വലിയ വീട്ടില്‍ മുഹമ്മദ് കുഞ്ഞിയും ലൈല ബീവിയുടെയും മകന്‍ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്. അപകടത്തിൽ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദിനടുത്ത് ഹരീഖിലാണ് സംഭവം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടെയുണ്ടായിരുന്ന നാസിം പെരുവയല്‍ പരിക്കുകളോടെ ഹോത്ത ബനീ തമീം ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഒമ്പത് മണിക്ക് ആണ് അപകടം നടന്നത്. ഇവർ ഹരീഖില്‍ നിന്ന അല്‍ഹായിറിലേക്ക് വരുന്നതിനിടെ വിജനസ്ഥലത്താണ് ഇവരുടെ കാര്‍ മറിഞ്ഞാണ് അപകടം. മരിച്ച മുഹമ്മദ് റാശിദ് ഐസിഎഫ് ഹോത്ത സജീവ പ്രവര്‍ത്തകനാണ്. ജിഷാര്‍, റിയാസ്, റജീന സഹോദരങ്ങളാണ്. അവിവാഹിതനാണ്.
മൃതദേഹവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ഹോത്ത ബനീ തമീം കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകനായ റിയാസ്, നാസര്‍ ലൈസ്, റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക