എആർ റഹ്‌മാൻ തമിഴ് ഹിറ്റ്‌ ഗാന സന്ധ്യ

0
538

ജുബൈൽ: സഊദി അറേബ്യയിലെ പ്രവാസികളിലും കുടുബാംഗങ്ങളിലും കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനായി വോയിസ് ഓഫ് ജുബൈൽ സംഘടിപ്പിക്കുന്ന പ്രതിമാസ പ്രോഗ്രാമിന്റെ ഭാഗമായി എ ആർ . റഹ്‌മാൻ തമിഴ് ഹിറ്റ്‌ ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാന സന്ധ്യയും അരങ്ങേറി.

ജുബൈലിൽ വൈകുന്നേരം അഞ്ചു മണിമുതൽ രാത്രി ഒമ്പത് മണിവരെ നടന്ന പരിപാടിയിൽ നൃത്തവും ഉപകരണ സംഗീതവും ക്രാഫ്റ്റ് നിർമാണ വിവരണവും ഉൾപ്പെടെയുള്ള വൈവിധ്യമായ പരിപാടികളും അരങ്ങേറി. ശരണ്യ രാഹുൽ പ്രോഗ്രാം അവതാരക ആയിരുന്നു. പ്രോഗ്രാം അഡ്മിൻമാരായ റോബിൻസൺ നാടാർ സ്വാഗതവും സരിത റോബിൻസൺ നാടാർ കൃതജ്ഞതയും രേഖപ്പടുത്തി.