സാങ്കേതിക തകരാര്‍: ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം

0
1238

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. റാഞ്ചിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയത്. സാങ്കേതിക തകരാര്‍ കാരണം പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ വിമാനം നിലത്തിറക്കുകയായിരുന്നു.

24 മണിക്കൂറിനുള്ളില്‍ ഇന്‍ഡിഗോയുടെ രണ്ടാമത്തെ വിമാനമാണ് ഇത്തരത്തില്‍ തിരിച്ചിരിക്കുന്നത്.ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് രാവിലെ 7.40ന് പറന്നുയര്‍ന്ന 6ഇ 2172 ഇന്‍ഡിഗോ വിമാനം 8.20ഓടെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടെന്നും വിമാനത്താവളത്തിലേക്ക് മടങ്ങുകയാണെന്നും പൈലറ്റ് അറിയിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് വേണ്ടി മറ്റൊരു വിമാനം ക്രമീകരിക്കുന്നുണ്ടെന്നും കുറച്ച് സമയമെടുക്കുമെന്നും ഇന്‍ഡിഗോ ജീവനക്കാര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സാങ്കേതിക തകരാര്‍ മൂലം ഇന്‍ഡിഗോ വിമാനം വിമാനത്താവളത്തിലേക്ക് മടങ്ങുന്ന രണ്ടാമത്തെ സംഭവമാണിത്. വെള്ളിയാഴ്ച ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് പട്‌ന വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു.