മസ്‌കറ്റ്: മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തില്‍ റോഡ് അറ്റകുറ്റപ്പണിയിലേര്‍പ്പെട്ട പ്രവാസി തൊഴിലാളിയാണ് മരിച്ചത്. അല്‍ അന്‍സബ് പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്.
സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തി ഇയാളുടെ മൃതദേഹം പുറത്തെടുത്തു.
അതേസമയം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി ബാലിക മരണപ്പെട്ടിരുന്നു.