കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

0
3609

മക്ക: കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രമുഖ വ്യവസായിയും മലയാളിയുമായ എം എ യൂസഫലിയും ചടങ്ങിൽ പങ്കെടുത്തു.

മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു. ഇരുഹറമുകളുടെയും മേധാവി ഷെയ്ഖ് സുദൈസും ചടങ്ങിനന് നേതൃത്വം നൽകി. പ്രഭാത നമസ്‌കാരം പൂർത്തിയായ ഉടൻ ചടങ്ങിന് തുടക്കമായി. കഴുകൽ ചടങ്ങ് പൂർത്തിയായ ശേഷം ഏറ്റവും മുന്തിയ ഊദ് എണ്ണയും റോസ് ഓയിലും മറ്റും ഉപയോഗിച്ച് കഅ്ബാലയത്തിൽ സുഗന്ധം പൂശി. എല്ലാ വർഷവും മുഹറം 15 ന് ആണ് കഅ്ബ കഴുകൽ ചടങ്ങ് നടത്താറുള്ളത്.