ശാരീരിക അസ്വസ്ഥത; മലയാളി യുവാവ് റിയാദിൽ മരണപ്പെട്ടു

0
4627

റിയാദ്: മലയാളി യുവാവ് റിയാദിൽ മരണപ്പെട്ടു. മലപ്പുറം ചേലുപാടത്ത് ഷെഫീഖ് (35) ആണ് റിയാദിൽ മരണപ്പെട്ടത്. തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മൽ റോഡിൽ താമസക്കാരനും ആണ്. റിയാദ് ഹയാത്ത് നാഷണൽ ഹോസ്പിറ്റലിൽ റിയാദിൽവെച്ച് ഹൃദയാഘാതം മൂലമായിരുന്നു മരണം. ശാരീരിക അസ്വസ്ഥത കാരണം റൂമിൽ നിന്ന് ഹോസ്പിറ്റലിൽ പോയതായിരുന്നു. മുണ്ടശ്ശേരി ഖാലിദ് – മൈമൂന ദമ്പതികളുടെ മകനാണ്.

റിയാദിൽ ഒരു കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സുഫൈറ, മക്കൾ: അഹ്സൽ, ഐയ്റ, സൈറ.

ഖബറടക്കം റിയാദിൽ നടക്കും. നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മായിൽ പടിക്കൽ, ഇസ്ഹാഖ് താനൂർ എന്നിവർ രംഗത്തുണ്ട്.