യുഎഇയില്‍ ഇന്ധനവില ഉയരും

0
832

അബുദാബി: ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി. പെട്രോളിന് 14 ഫില്‍സും ഡീസലിന് 19 ഫില്‍സ് വരെയും വര്‍ധിക്കും. 

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് പുതിയ വില. ജൂലൈയില്‍ ഇത് 3.00 ദിര്‍ഹമായിരുന്നു. ജൂലൈയില്‍ 2.89 ദിര്‍ഹമായിരുന്ന സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.02 ദിര്‍ഹമായി ഉയരും. ഇ-പ്ലസ് കാറ്റഗറി പെട്രോളിന് ഓഗസ്റ്റ് മാസം 2.95 ദിര്‍ഹമായിരിക്കും വില.

ജൂലൈയില്‍ ഇത് 2.81 ദിര്‍ഹമായിരുന്നു. ഡീസലിന് 2.95 ദിര്‍ഹമാണ് പുതിയ വില. ജൂലൈയില്‍ ഇത് 2.76 ദിര്‍ഹമായിരുന്നു. ഓഗസ്റ്റ് ഒന്നാം തീയ്യതി മുതല്‍ യുഎഇയില്‍ ഉടനീളം പുതിയ വില നിലവില്‍ വരും.