മുൻ ഗവർണറും സ്പീക്കറുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു

0
1510

തിരുവനന്തപുരം: മുൻ ഗവർണർ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയിലും മിസോറമിലും ഗവർണറും ആൻഡമാനിൽ ലഫ്. ഗവർണറുമായിരുന്നു.

കേരളത്തിൽ മൂന്നു തവണ മന്ത്രിയായി. 2 തവണ എംപിയും 5 തവണ എംഎൽഎയുമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണകളിലായി ഏറ്റവുമധികംകാലം കേരളത്തിൽ നിയമസഭാ സ്പീക്കറുടെ പദവി വഹിച്ചു.