ചെറുവിമാനം തകർന്ന് ആറ് പേർ മരിച്ചു

0
1483

ആൽബെർട്ട: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിൽ ചെറുവിമാനം തകർന്ന് ആറ് പേർ മരിച്ചു. ആൽബർട്ടയിലെ കാൽഗറിയിലാണ് അപകടം. പൈലറ്റും അഞ്ച് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

എല്ലാവരും അപകടത്തിൽ മരിച്ചു. പ്രൈം ബാങ്ക് എയർപോർട്ടിൽ നിന്ന് ബ്രിട്ടീഷ് കൊളംബിയയിലെ സാൽമൺ ആമിയിലേക്ക് പോകുകയായിരുന്നു വിമാനം.

വെള്ളിയാഴ്ച രാത്രി പറന്നുയർന്ന വിമാനം കാണാതാകുകയായിരുന്നു . തുടർന്ന് വിമാനം തകർന്ന നിലയിൽ കണ്ടെത്തി.