വിദേശ രാജ്യങ്ങളിലേക്ക് ആരോ​ഗ്യ വിഭാ​ഗത്തിൽ വിവിധ തസ്തികകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നിയമനം

0
1509

ജനറൽ നഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസായ  ഉദ്യോഗാർത്ഥികൾക്ക് മൂന്നു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം. ബി.എസ്.സി നഴ്സിങ്, പോസ്റ്റ് ബി.എസ്.സി നഴ്സിങ് പാസ്സായവർക്ക് പ്രത്യേക തൊഴിൽ പരിചയം നിർബന്ധമില്ല.

ഉയർന്ന പ്രായപരിധി 39 വയസ്സ്. 1985 ജനുവരി 1-ന് മുൻപ് ജനിച്ചവർ അപേക്ഷിക്കേണ്ടതില്ല. 2023 സെപ്റ്റംബർ മാസത്തിലാകും ഇന്റർവ്യൂ. 300 നഴ്സുമാർക്കാണ് അവസരം. നോര്‍ക്ക റൂട്ട്സ്, നോര്‍ക്ക എന്‍.ഐ.എഫ്.എല്‍ വെബ്ബ്സൈറ്റുകളിലൂടെ അപേക്ഷ സമർപ്പിക്കാം.

യു.കെയിൽ നഴ്സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അവസരം
ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കായി നോര്‍ക്ക റൂട്ട്സും യു.കെയിലെ പ്രമുഖ NHS ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചു വരുന്ന “ടാലന്റ് മൊബിലിറ്റി ഡ്രൈവ്” പുരോഗമിക്കുന്നു. നഴ്സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP) നിരവധി അവസരങ്ങള്‍. എല്ലാ ആഴ്ച്ചയിലും യു.കെയിലെ തൊഴില്‍ദാതാക്കളുമായി ഇന്റര്‍വ്യൂ.

ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS /OET  ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും ആറ് മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ  ബയോഡാറ്റ, OET  /IELTS സ്കോർ, ബിരുദം /ഡിപ്ലോമ സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ ലെറ്റർ, അക്കാഡമിക് ട്രാൻസ്‌ക്രിപ്ട്, നഴ്സിംഗ് രജിസ്‌ട്രേഷൻ എന്നിവ  സഹിതം അപേക്ഷിക്കുക. 

ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്സ് തസ്തികയിലേക്ക് (ബി.എസ്.സി) കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്സ് (ബി.എസ്.സി) കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം / മെന്റൽ ഹെൽത്ത് നഴ്സ് (ബി.എസ്.സി) നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയവും നിർബന്ധം.

മിഡ് വൈഫറി തസ്തികയിലേക്ക് അപേക്ഷിക്കുന്ന നഴ്സുമാർ നഴ്സിംഗ് ഡിപ്ലോമ രണ്ടു വർഷത്തിനകം പൂർത്തിയായവരാണെങ്കിൽ  പ്രവൃത്തിപരിചയം ആവശ്യമില്ല. അല്ലെങ്കിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഒരു വർഷം മിഡ് വൈഫറി പ്രവൃത്തിപരിചയം വേണം.

ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP )അപേക്ഷിക്കാവുന്നതാണ്. യോഗ്യത BSc/ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യ ടെക്നോളജിസ്റ്റ് അല്ലെങ്കിൽ BSc അനസ്തേഷ്യ ടെക്നോളജിസ്റ്റ്. ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. 

ഉദ്യോഗാർത്ഥികൾക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേർഡ് നഴ്സ് ആവുന്ന മുറയ്ക്ക് ബാൻഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.