യു-ടേൺ ചെയ്യുമ്പോൾ മറ്റ് ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വഴി നൽകണമെന്ന് സഊദി ട്രാഫിക് വിഭാഗം

0
1625

റിയാദ്: വാഹനം പിന്നിലേക്ക് തിരിക്കുമ്പോൾ പ്രത്യേക നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത സൗദി ട്രാഫിക് വിഭാഗം ഊന്നിപ്പറഞ്ഞു. ഗതാഗതത്തിന്റെ മുൻഗണന മറ്റ് ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്കാണെന്ന് ചൂണ്ടിക്കാട്ടി.

യു-ടേൺ ചെയ്യുമ്പോൾ നിർത്തി മറ്റ് ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വഴി നൽകുക എന്നാണ് ട്രാഫിക് നിയമത്തിൽ പറയുന്നത്.

ഇത് ലംഘിച്ചാൽ ഡ്രൈവർക്ക് 150 മുതൽ 300 റിയാൽ വരെ പിഴ ചുമത്തുമെന്നും കൂട്ടിച്ചേർത്തു.