യുവാവിനെ ഭീഷണിപ്പെടുത്തി കണ്‍മുന്നില്‍വച്ച് ഭാര്യയെ പീഡിപ്പിച്ചു

0
4000

പൂണെ: യുവതിയെ പീഡിപ്പിച്ച പണമടപാടുകാരൻ അറസ്റ്റിൽ. യുവതിയുടെ ഭർത്താവ് ഇയാളുടെ പക്കൽ നിന്ന് ലോൺ എടുത്തിരുന്നു. പണം തിരിച്ചടക്കാത്തതിനെത്തുടർന്ന് ഇയാൾ യുവാവിന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ 47-കാരനെ പുണെ സിറ്റി പോലീസ് അറസ്റ്റു ചെയ്തതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

ലോൺ എടുത്ത ശേഷം പണം തിരിച്ചടക്കാൻ യുവാവിന് സാധിച്ചിരുന്നില്ല. തുടർന്ന് പണമിടപാടുകാരനായ 47-കാരൻ ഇയാളുടെ വീട്ടിലെത്തി. കത്തിചൂണ്ടി യുവാവിനെ ഭീഷണിപ്പെടുത്തിയ ശേഷം മുമ്പിൽ വെച്ച് തന്നെ ഇയാളുടെ ഭാര്യയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും ഇയാൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് പണമിടപാടുകാരൻ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി.