വ്യക്തിവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ സഊദി പൗരന് സഊദിയിൽ വധശിക്ഷ നടപ്പാക്കി

0
1069

ജിസാൻ: കൊലക്കേസ് പ്രതിയായ സൗദി പൗരന് ജിസാനിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വ്യക്തിവൈരാഗ്യത്തെ തുടർന്ന് സൗദി പൗരൻ അലി ബിൻ ജിബ്‌റാൻ ബിൻ മുഹമ്മദ് ഹലലിനെ കുത്തിക്കൊലപ്പെടുത്തിയ ഹുസൈൻ ബിൻ നാസിർ ബിൻ ഹസൻ അൽശരീഫിന് ആണ് ശിക്ഷ നടപ്പാക്കിയത്.