തൊഴിലുടമകൾക്ക് വർക്ക് പെർമിറ്റ് ഫീസ് മദ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വഴി അടയ്ക്കാൻ സൗകര്യം

0
1130

ജിദ്ദ: മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ലാറ്റ്‌ഫോം ക്രെഡിറ്റ് കാർഡുകളിലൂടെയും മദ ഡെബിറ്റ് കാർഡുകളിലൂടെയും വർക്ക് പെർമിറ്റ് ഫീസ് അടയ്ക്കുന്നതിനുള്ള പുതിയ സേവനം ലഭ്യമാക്കാൻ തുടങ്ങി.

നേരത്തെ വർക്ക് പെർമിറ്റ് ഫീസ് സദാദ് പേയ്‌മെന്റ് സംവിധാനത്തിലൂടെ മാത്രമേ അടയ്ക്കാൻ കഴിയുമായിരുന്നോള്ളൂ.

പല സ്ഥാപനങ്ങളുടെയും സാമ്പത്തിക വർഷം ഹിജ്‌റി വർഷത്തിന്റെ തുടക്കത്തിൽ സംഭവിക്കുന്നതിനാൽ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ സേവനത്തിന്റെ വ്യവസ്ഥ.

സാമ്പത്തിക വർഷത്തേക്കുള്ള വർക്ക് പെർമിറ്റ് ഫീസിന്റെ ഡാറ്റ ആഴ്‌ചയിൽ അപ്‌ഡേറ്റ് ചെയ്‌തുവരുന്നു എന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ (MHRSD) ഇലക്‌ട്രോണിക് സേവന പോർട്ടലിലെ സ്ഥാപനങ്ങളുടെ അപ്‌ഡേറ്റുമായി ചേർന്നാണെന്നും ക്വിവ പ്ലാറ്റ്‌ഫോം റിപ്പോർട്ട് ചെയ്തു.

2023 നടപ്പുവർഷത്തിന്റെ രണ്ടാം പാദത്തിൽ അവസാനിച്ച രണ്ടാം ഘട്ടത്തിൽ തൊഴിലാളികളുടെ കരാറിന്റെ 50 ശതമാനം രേഖപ്പെടുത്തുന്നത് പാലിക്കാത്ത സ്ഥാപനങ്ങൾക്കായുള്ള ചില ഇലക്ട്രോണിക് സേവനങ്ങൾ പ്ലാറ്റ്ഫോം നിർത്താൻ തുടങ്ങി.

ഈ സസ്പെൻഡ് ചെയ്ത സേവനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് തൽക്ഷണ വിസ, സേവനങ്ങളുടെ കൈമാറ്റം, തൊഴിൽ മാറ്റാനുള്ള അഭ്യർത്ഥനകൾ എന്നിവയാണ്. മൂന്ന് ഘട്ടങ്ങളിലായി പ്ലാറ്റ്‌ഫോം വഴി ജീവനക്കാരുടെ കരാറുകൾ ഇലക്‌ട്രോണിക് രീതിയിൽ ഡോക്യുമെന്റ് ചെയ്യാൻ സ്ഥാപനങ്ങളെ നിർബന്ധിക്കുന്നതിനുള്ള MHRSD യുടെ തീരുമാനത്തിന് ശേഷമാണ് ഇത്.

നടപ്പുവർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ, സ്ഥാപനങ്ങൾ അവരുടെ 80 ശതമാനം ജീവനക്കാരുടെയും കരാർ രേഖപ്പെടുത്തേണ്ടതുണ്ട്. കരാറുകളുടെ ഡോക്യുമെന്റേഷന് പിന്തുടരേണ്ട നിരവധി ഘട്ടങ്ങളുണ്ട്.

ഈ ഘട്ടങ്ങൾ താഴെ പറയുന്നവയാണ്: സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക; തുടർന്ന് സ്ഥാപനം തിരഞ്ഞെടുക്കുക; പിന്നെ ഇലക്ട്രോണിക് സേവനങ്ങൾ; ഒരു പുതിയ കരാർ ഉണ്ടാക്കുക; മൊബൈലിലേക്ക് അയച്ച സ്ഥിരീകരണ കോഡ് നൽകുക; കരാറുകൾ കൈകാര്യം ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്യുക; ജീവനക്കാരുടെ ഡാറ്റ നൽകുക, കരാർ വിശദാംശങ്ങൾ നൽകുക, കരാർ അപ്‌ലോഡ് ചെയ്യുക.”

മന്ത്രാലയം നിരവധി സേവനങ്ങൾ ക്വിവ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റാൻ തുടങ്ങി, അതിൽ ഏറ്റവും പുതിയത് അജീർ പ്രോഗ്രാമാണ്, ഇത് താൽക്കാലിക ജോലികൾ സംഘടിപ്പിക്കുന്നതിലും തൊഴിലാളികളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിലും പ്രത്യേകതയുള്ളതാണ്.

ക്വിവ പ്ലാറ്റ്‌ഫോമിന്റെ തന്നെ ഡാറ്റ ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിലേക്കുള്ള ആക്‌സസ് പ്രോഗ്രാം ഏകീകരിച്ചു. പ്രാദേശിക തൊഴിൽ മേഖലയ്ക്ക് നൽകുന്ന ഇലക്ട്രോണിക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മന്ത്രാലയ സേവനങ്ങളും പരിഹാരങ്ങളും Qiwa പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.