സഊദിയിൽ യുദ്ധവിമാനം തകർന്നു വീണു: ജീവനക്കാർ മരിച്ചു

0
3369

റിയാദ്: സഊദിയിൽ യുദ്ധവിമാനം തകർന്നു വീണ് ജീവനക്കാർ മരിച്ചു. ഖമീസ് മുഷൈത്തിൽ ബുധനാഴ്ച ഉച്ചക്ക് സഊദി യുദ്ധവിമാനം തകർന്ന് വീണതായി സഊദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിംഗ് ഖാലിദ് എയർബേസിൽ ഇന്നുച്ചക്ക് 2:28 നാണ് പരിശീലന പറക്കലിനിടയിൽ (F-15SA) യുദ്ധ വിമാനം തകർന്ന് വീണത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിലെ രണ്ട് ജീവനക്കാർ അപകടത്തിൽ മരിച്ചതായി പ്രതിരോധ മന്ത്രാലയ വാക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്തസാക്ഷികളായ ജീവനക്കാർക്കും അവരുടെ കുടുംബത്തിനും വേണ്ടിയും മന്ത്രാലയ വാക്താവ് ബ്രിഗേഡിയർ ജനറൽ അൽ മാലികി പ്രാർഥിച്ചു.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക