അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; സഊദിയിൽ യുവാവ് അറസ്റ്റിൽ

0
1304

ദമാം: അശ്ലീല വീഡിയോ പ്രചരിപ്പിച്ച സൗദി യുവാവിനെ കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാത്തിന്‍ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹികമാധ്യത്തില്‍ ചാനല്‍ ആരംഭിച്ച് അതുവഴി നടത്തിയ ലൈവ് സംപ്രേക്ഷണത്തിനിടെ പ്രതി ബാലനെ വാക്കാല്‍ ലൈംഗികമായി ഉപദ്രവിക്കുകയും അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തതായും കണ്ടെത്തിയിരുന്നു.

ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹഫര്‍ അല്‍ബാത്തിന്‍ പോലീസ് അറിയിച്ചു. ലൈവ് സംപ്രേക്ഷണത്തിനിടെ ബാലനെ ലൈംഗികമായി ഉപദ്രവിക്കുകയും അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്ത പ്രതിയെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.