വണ്ടൂർ: 2022-23 വർഷത്തിൽ പൊതു പരീക്ഷകളിൽ വിജയിച്ച എം. ഇ.എസ്. മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റർ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് ദാനം വണ്ടൂർ ഇ.പി. ടവറിൽ വെച്ച് നടന്നു. ചടങ്ങ് എം.ഇ.സ് നിലമ്പൂർ താലൂക്ക് മുൻ സെക്രട്ടറി ഇ.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അലുംനി റിയാദ് ചാപ്റ്റർ ജോ. സെക്രട്ടറി ബഷീർ തണ്ടുപാറയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.ഇ.എസ്. മലപ്പുറം ജില്ലാ കമ്മറ്റി എക്സിക്യുട്ടീവ് അംഗം ഇ.പി.ഉബൈദുള്ള, എം.ഇ.എസ് വണ്ടൂർ യൂണിറ്റ് പ്രസിഡൻ്റ് കെ.ടി. അബ്ദുള്ള കുട്ടി, എം. ഇ. എസ് വണ്ടൂർ യൂണിറ്റ് മുൻ സെക്രട്ടറി സി.ടി.പി.ഉണ്ണി മൊയ്തീൻ അലുംനി റിയാദ് ചാപ്റ്റർ ജോ. സെക്രട്ടറി ജുന ആസിഫ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ മഞ്ചേരി സ്വാഗതവും റഷ തണ്ടുപാറക്കൽ നന്ദിയും പറഞ്ഞു.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക