ലഗേജിൽ നിന്നും കഞ്ചാവ് കണ്ടെത്തി; പ്രമുഖ മോഡൽ അറസ്റ്റിൽ

0
2987

സ്വകാര്യ ജെറ്റിൽ സുഹൃത്തിനൊപ്പമാണ് മോഡൽ ദ്വീപിലെത്തിയത്

ന്യൂയോർക്ക്: കഞ്ചാവ് കൈവശം വെച്ചതിന് മോഡൽ ജീജി ഹദിദ് (28) അറസ്റ്റിൽ. അവധി ആഘോഷിക്കാൻ കീമാൻ ഐലന്റിൽ എത്തിയതാണ് താരം. ദ്വീപിലെ ഓവൻ റോബർട്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്. ലഗേജിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും ഒപ്പം അതുപയോഗിക്കുന്ന പാത്രങ്ങളും കണ്ടെത്തുകയായിരുന്നു.

സ്വകാര്യ ജെറ്റിൽ സുഹൃത്തിനൊപ്പമാണ് മോഡൽ ദ്വീപിലെത്തിയത്. അറസ്റ്റു ചെയ്ത ഇരുവരെയും പ്രിസണർ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. ആയിരം രൂപ പിഴ നൽകി ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചത്.മെഡിക്കൽ ലൈസൻസോടെ ന്യൂയോർക്കിൽ നിന്ന് നിയമപരമായി വാങ്ങിയതാണ് കഞ്ചാവെന്ന് അവർ പ്രസ്താവനയില്‍ അറിയിച്ചു.

2017 മുതൽ മെഡിക്കൽ ആവശ്യത്തിന് കഞ്ചാവ് ഉപയോഗം അനുമതിയുള്ള സ്ഥലമാണ് കരീബിയന്‍ ഐലന്‍റായ ഗ്രാൻഡ് കീമാൻ. വിട്ടയച്ചിന് പിന്നാലെ ദ്വീപിൽനിന്നുള്ള ചിത്രങ്ങൾ അവർ ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചിട്ടുണ്ട്. All’s well that ends well എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.