സഊദി പൗരന്റെ വീട്ടിൽ കയറി മോഷണം; ഇന്ത്യക്കാരനടക്കം അഞ്ച് പേർ അറസ്റ്റിൽ

0
1717

നജ്റാൻ: സഊദി പൗരന്റെ വീട്ടിൽ കയറി മോഷണം നടത്തുകയും കൃത്യം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ. നജ്റാൻ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

മോഷണം നടത്തിയ ശേഷം ഇതിന്റെ വീഡിയോ പ്രസിദ്ധീകരിക്കുകയായിരുന്നു. യമൻ പൗരനാണ് താൻ സഊദി പൗരന്റെ വീട്ടിലേക്ക് നുഴഞ്ഞ് കയറുന്നതും മോഷ്ടിക്കുന്നതും പ്രസിദ്ധീകരിച്ചത്.
യമൻ പൗരനെ സഹായിച്ച ഒരു ഇന്ത്യക്കാരനും ഒരു യമനിയും രണ്ട് സ്വദേശികളും കൂടെ അറസ്റ്റിലായിട്ടുണ്ട്. പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.