കൊടും ക്രൂരത; അടിമാലിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി, പ്രതി പിടിയിൽ

0
5873

ആക്രമണത്തിൽ വിജയരാജിന്റെ കൈപ്പത്തിൽ 80 ശതമാനം അറ്റുപോയി

മൂന്നാർ: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കലാണ് സംഭവം. 43 കാരനായ വിജയരാജിന്റെ കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തടി വ്യാപാരിയാണ് ഇയാൾ. അടിമാലിയിൽ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ് വിജയരാജ്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ അടിമാലി പൊളിഞ്ഞപാലം ജംഗ്ഷനിൽ വച്ചാണ് ആക്രമണം ഉണ്ടായത്. പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് വിവരം. ആക്രമണത്തിൽ വിജയരാജിന്റെ കൈപ്പത്തിൽ 80 ശതമാനം അറ്റുപോയി. ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി കൈപ്പത്തി തുന്നിച്ചേർത്തു. വിജയരാജ് അപകടനില തരണം ചെയ്തുവെന്നാണ് വിവരം.