താമരശ്ശേരി: പരപ്പൻ പൊയിലിൽ നിന്നും പ്രവാസിയായ കുറുന്തോട്ടി ക്കണ്ടി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ ആട് ഷമീർ അന്താരാഷ്ട്ര ബന്ധമുള്ള കൊടും കുറ്റവാളി. വെടിവെപ്പു കേസ്, കഞ്ചാവ് കടത്ത്, കിട്നാനാപ്പ്, ക്വട്ടേഷൻ തുടങ്ങിയ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് മുഹമ്മദ് ഷമീർ എന്ന ആട് ഷമീർ.
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാൾ ഉപയോഗിച്ച കാറിൽനിന്ന് വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്.
വിദേശത്ത് വെച്ച് ക്വട്ടേഷൻ എടുത്ത് നേപ്പാൾ വഴി കേരളത്തിൻ എത്തി കൃത്യം നിർവ്വഹിച്ച് അതേ വഴി തന്നെ വിദേശത്തേക്ക് കടക്കുന്ന രീതിയാണ് ഇയാൾ സ്വീകരിക്കുന്നത്.
കൽപ്പറ്റക്ക് സമീപമുള്ള റിസോർട്ടിൽ വെച്ച് അതിസാഹസികമായാണ് താമരശ്ശേരി DYSP അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ ഷമിറിനെ പിടികൂടിയത്. റിസോർട്ടിൽ നിന്നും പുറത്തിറങ്ങാൻ കാറിൽ കയറിയപ്പോഴായിരുന്നു പോലീസ് എത്തിയത്.ഈ സമയത്ത് കാറിൽ സ്പോടക വസ്തുക്കളും, വെടിയുണ്ടകളും, വ്യാജ നമ്പർ പ്ലേറ്റും ഉണ്ടായിരുന്നു. കോഴിക്കോട് റൂറൽ എസ്പി ആർ കറുപ്പുസാമി താമരശ്ശേരിയിൽ എത്തി പ്രതിയെ ചോദ്യം ചെയ്യും
കഴിഞ്ഞ ഏപ്രിൽ ഏഴിനു രാത്രി വീട്ടിലെത്തിയ ആയുധധാരികളായ ക്വട്ടേഷൻ സംഘം കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെയും ഭാര്യ സെനിയയെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. സെനിയയെ പിന്നീട് വഴിയിൽ ഇറക്കിവിടുകയായിരുന്നു. ഷാഫിയെ പത്ത് ദിവസത്തിനുശേഷം മൈസൂരുവിൽ വിട്ടയക്കുകയും ചെയ്തു. വിദേശത്തുനിന്നാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ ഷമീർ ക്വട്ടേഷൻ എടുത്തതെന്നാണ് വിവരം.