കോട്ടയം: അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. കോട്ടയം കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്‌സണ്‍(17) ആണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്.
സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. യു.എസിലെ ആശുപത്രിയലെ നഴ്‌സായ റാണിയാണ് കൊല്ലപ്പെട്ട ജാക്‌സന്റെ അമ്മ. 1992 ലാണ് സണ്ണിയും കുടുംബവും അമേരിക്കയിലേക്ക് താമസം മാറ്റിയത്. ജ്യോതി, ജോഷ്യ, ജാസ്മിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം യു.എസില്‍ വെച്ച് തന്നെ നടക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.