ദമാം: സഊദി – ഖത്തറിൽ അതിർത്തിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി വീട്ടുജോലിക്കാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. സഊദി-ഖത്തർ ബോർഡർ ആയ അബുസംറക്കടുത്താണ് വാഹനാപകടം നടന്നത്.
അപകടത്തിൽ ഖത്തരി കുടുംബത്തിലെ രണ്ട് ബാലികമാരും എതോപ്യൻ വീട്ടു ജോലിക്കാരിയുമാണ് മരണപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ നാലുപേരെ സൽവ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്‌ധ ചികിത്സക്കായി ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.