ഹജ്ജിനെത്തിയ മലയാളിയെ മക്കയിൽ കാണാതായി; സഹായം തേടി അഭ്യർഥന

0
2921

മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തി മക്കയിൽ വെച്ച് കാണാതായ മലപ്പുറം സ്വദേശിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഏറെ ദിവസം മുമ്പ് റൂമില് നിന്ന് പുറത്തു പോയ ഇദ്ദേഹത്തെ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതേ തുടർന്ന് സഹായം അഭ്യർഥിച്ച് മക്കയിലെ സാമൂഹിക പ്രവർത്തകൻ മുജീബ് പൂൂക്കോട്ടൂർ സോഷ്യൽ മീഡിയയിൽ അഭ്യർത്ഥിച്ചു. മുജീബ് പൂക്കോട്ടൂരിന്റെ അഭ്യർഥന ഇങ്ങനെ വായിക്കാം.

വിശുദ്ധ ഹജ്ജ് കർമ്മത്തിന് അവസാന വിമാന സർവ്വീസിൽ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി മക്കയിൽ ഉമ്മയുടെയും ,ഭാര്യയുടെയും കൂടെ എത്തിയ വളാഞ്ചേരി പെങ്ങകണൂർ സ്വദേശി സി.എച്ച്. മൊയ്തീൻ ചക്കുങ്ങൽ (72) എന്ന ഹാജി ഹജ്ജ് കർമ്മങ്ങൾ എല്ലാംപൂർത്തിയാക്കി താമസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ റൂമിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നു.

റൂമിൽ നിന്ന് പോയ സമയത്ത് രേഖകൾ ഒന്നും തന്നെ എടുത്തിട്ടില്ല. ഐ ഡി കാർഡുകൾ എല്ലാം റൂമിൽ തന്നെയുണ്ട്.. രണ്ട് ദിവസത്തിന്ശേഷം മക്കയിലെ നുസ്ഹ ഭാഗത്ത് വെച്ച് ഒരാൾ കാണുകയും എനിക്ക് ഹറമിലെക്ക് പോകണമെന്നും ഞാൻ രണ്ട് ദിവസമായി റൂമിൽ നിന്ന് പോന്നിട്ട്എന്നും ,എനിക്ക് പ്പെട്ടന്ന് റൂമിലെക്ക് പോകണമെന്നും പറഞ്ഞു.

സംസാരം അത്രശരിയല്ലഎന്ന് മനസ്സിലാക്കിയ മലയാളി നിങ്ങൾ ഇവിടെ ഇരിക്കു.. ഞങ്ങൾ എത്തിക്കാം എന്ന് പറഞ്ഞിരിന്നു.. കടയിൽ ചെറിയതിരക്ക് വന്നു അതിന് ഇടയിൽ ആൾ എങ്ങോട്ടോ പോയത് എന്ന് കണ്ടില്ല.ഇന്നേക്ക് 14 ദിവസം കഴിഞ്ഞു.

കൂടെയുള്ള ഗ്രൂപ്പ് അംഗങ്ങളും ഭാര്യ യും ഉമ്മയും മദീനയിലെക്ക് പോയി . മക്കയിലെ വിവിധ ആശുപത്രികൾ ,വിവിധ മിസിങ് സെന്ററുകൾ, പോലീസ് സ്റ്റേഷനുകൾ,, ത്വായിഫിലെ മാനസികആശുപത്രികൾ. കഴിയാവുന്ന സ്ഥലങ്ങളിൽ മുഴുവൻ അന്വഷണങ്ങൾ നടത്തി.

ഇദ്ദേഹം പ്രവാസിയായി സൗദിയിലെ വിവിധസ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. റൂമിൽവെച്ച് മാനസിക അസ്വസ്ഥതകൾ ഉണ്ടായതായി പറയുന്നു.ഹറമിന് അടുത്ത് നിന്ന് ഏതെങ്കിലും ഭാഗത്തേക്ക് വാഹനങ്ങളിൽ കയറി പോകാനും സാധ്യതകാണുന്നു.. സൗദിഅറേബ്യയുടെ ഏതെങ്കിലും ഭാഗങ്ങളിൽ (ജിദ്ദ, ദമാം, റിയാള്) ഉള്ള സുഹൃത്തുക്കൾ ഒന്ന് അന്വഷിക്കണമെന്ന് അപേക്ഷിക്കുന്നു..

താഴെ പോസ്റ്റ് ചെയ്ത ഫോട്ടോ ഇരിക്കുന്നത് അവസാനമായി കണ്ടഫോട്ടോ.. മറ്റൊന്ന് ഉംറ വേഷം. ബന്ധപ്പെടേണ്ട നംബർ. 0502336683. 0555069786 .✍️ മുജീബ് പൂക്കോട്ടൂർ..