പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന് മെൽബണിൽ നിന്ന് മരുന്ന് എത്തിക്കാനുള്ള ദൗത്യം എനിക്കായിരുന്നു; നടൻ മമ്മൂട്ടിയുടെ സ്റ്റാഫ് അംഗം മദനൻ ചെല്ലപ്പന്റെ കുറിപ്പ്

0
2425

പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് നടൻ മമ്മൂട്ടിയുടെ സ്റ്റാഫ് അംഗം മദനൻ ചെല്ലപ്പൻ. ഉമ്മൻചാണ്ടിയുടെ അവസാനഘട്ട ചികിത്സയുടെ ഭാഗമായി മെൽബണിൽ നിന്ന് മരുന്നുകൾ വാങ്ങി നാട്ടിലേക്ക് അയക്കുക എന്ന ദൗത്യമാണ് മദനനെ തേടിയെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റ്:
വളരെ സങ്കടകരമായ വാർത്ത ആയിരുന്നു എനിക്ക് ശ്രീ ഉമ്മൻ ചാണ്ടി മരിച്ച വിവരം, വ്യെത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ പെട്ടവർ ആയതിനാൽ അദ്ദേഹത്തെ ഞാൻ ഒന്ന് രണ്ടു തവണ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളൂ.. ഒരിക്കൽ എന്റെ നാട്ടിൽ ഇലക്ഷന് പ്രചാരണവുമായി ബന്ധപ്പെട്ടു വന്നപ്പോളും, പിന്നീട് ഒരിക്കൽ കോട്ടയം ടൗണിൽ വച്ചും….കേരളത്തിലെ ജനകീയനായ മുഖ്യമന്ത്രിയും കോൺഗ്രസ്സ് പാർട്ടിയുടെ സൗമ്യവും ശാന്തവും ഏതു പ്രതിസന്ധിയിലും പതറാതെ എപ്പോഴും ചിരിച്ച മുഖവും ആയി കാണപ്പെട്ടിരുന്ന അദ്ദേഹം ഇനിയില്ല എന്നുള്ളത് വിശ്വസിക്കാൻ കഴിയുന്നില്ല……

അദ്ദേഹത്തിന്റെ മരണം ആകസ്മികം ആയിരുന്നില്ല, ഞാൻ പ്രതീക്ഷിച്ചിരുന്നു..ഈ വര്ഷം തന്നെ ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വരുമെന്നും കരുതിയിരുന്നു. കാരണം അദ്ദേഹത്തിന്റെ രോഗവിവരം എനിക്ക് നേരിട്ട് നന്നായി അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ചികിത്സായുമായി ബന്ധപ്പെട്ടു അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറോടും കുടുംബാഗങ്ങളോടും പലതവണ സംസാരിക്കാനുള്ള അവസരം എനിക്കുണ്ടായി… അദ്ദേഹത്തിന്റെ അസുഖത്തിന്റെ അവസാനഘട്ട ചികിത്സായുടെ ഭാഗമായി ഇവിടെ മെൽബണിൽ നിന്നും കുറെ മരുന്നുകൾ വാങ്ങിച്ചു നാട്ടിലേക്കു അയക്കാനുള്ള ദൗത്യം ഭാഗ്യവശാൽ എന്റെയടുത്താണ് വന്നു ചേർന്നത്. അത് ജീവിതത്തിൽ മറക്കാനാകാത്ത ഒരു സംഭവമായിട്ടാണ് ഞാൻ കരുതുന്നത്.

അദ്ദേഹത്തിന് മരുന്നുകൾ നാട്ടിൽ എത്തിക്കുന്നതിനുവേണ്ടി ഞാൻ രണ്ടുമൂന്നു മാസം മുൻപ് ഒരു ഫേസ്ബുക് പോസ്റ്റും വിവിധ സോഷ്യൽ മീഡിയ ഗ്രൂപുകളിൽ മെസ്സേജുകളും അയച്ചിരുന്നു… ധാരാളംപേർ മരുന്നുകൾ നാട്ടിലെത്തിക്കാം എന്ന് പറഞ്ഞു എന്നെ contact ചെയ്തിരുന്നു. പക്ഷെ മറ്റു പലരും contact ഫോൺ നമ്പർ പോലും തരാൻ വിസമ്മതിച്ചിട്ടും ഉണ്ടായിരുന്നു… എല്ലാവര്ക്കും എന്റെ നന്ദി അറിയിക്കുന്നു. അവസാനം എന്റെ സുഹൃത്തും മുൻ MAV ഭാരവാഹിയും ആയ ശ്രീ ജെറി ജോൺ വളരെ സുരക്ഷിതമായി മരുന്നുകൾ നാട്ടിലെത്തിച്ചു. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി !

ഇടയ്ക്കു നാട്ടിൽ വിളിച്ചു അന്വേഷിക്കുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നുണ്ട് എന്നാണ് അറിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ പല രാഷ്ട്രീയ നിലപാടുകളോടും എനിക്ക് വിയോജിപ്പുകൾ ഉണ്ടെങ്കിലും അദ്ദേഹത്തെ ഞാൻ കാണുന്നത് കോൺഗ്രസിനുള്ളിൽ ഉള്ള ഒരു കമ്മ്യൂണിസ്റ് സഖാവായിട്ടാണ്….അതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും ജനകീയത വന്നു ചേർന്നത് അതുകൊണ്ടാണ്.. അദ്ദേഹത്തിന് പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഇത്രയധികം തുടർ വിജയങ്ങൾ ഉണ്ടായതു…
കോൺഗ്രസിനുള്ളിൽ ഇനി ഇത്രയധികം ജനകീയതയുള്ള ഒരു നേതാവുണ്ടാകാനുള്ള സാധ്യത വളരെ വളരെ വിരളമാണ്…
ശ്രീ ഉമ്മൻ ചാണ്ടിക്കു എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള പ്രണാമം അർപ്പിക്കുന്നു.