അണ്ടര്‍ടേക്കറുടെ ഭാര്യ മിഷേൽ മക്കൂളിന്‍റെ ട്വിറ്റര്‍ പേജില്‍ കഴിഞ്ഞ ദിവസം അണ്ടര്‍ടേക്കര്‍ ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു. കാലങ്ങള്‍ക്ക് ശേഷം തങ്ങളുടെ താരത്തെ കാണാനായവര്‍ ഒത്തുകൂടി. അതിന് വഴിവച്ചതാകട്ടെ മക്കൂളിന്‍റെ ഒരു ട്വീറ്റും.
രണ്ട് ചെറു വീഡിയോയും ഒരു ചിത്രം പങ്കുവച്ച് കൊണ്ട് മക്കൂള്‍ ഇങ്ങനെ കുറിച്ചു, ‘ ഞാൻ കടൽത്തീരത്ത് ഒരു പുസ്തകം ആസ്വദിക്കുകയായിരുന്നു, ഈ “സസ്യങ്ങൾ” ഒരു സ്രാവിനെപ്പോലെ കാണപ്പെടുമ്പോൾ….. അതിനാൽ ഞാൻ ഹബ്ബിക്ക് ടെക്സ്റ്റ് ചെയ്തു. @അണ്ടർടേക്കർ 🦈😳ആ അവസാന ചിത്രം കുഴിച്ചെടുക്കുകയാണ്…ഒരുപാട് 😍#myprotector 🖤’ ഒപ്പമുള്ള ഒരു ചിത്രത്തില്‍ ചക്രവാളത്തോളം വിശാലമായ കടല്‍തീരത്ത് കടലിലിനടിയിലെ പഞ്ചാര മണലിലൂടെ നീങ്ങുന്ന ഒരു സ്രാവിനെ നോക്കി നില്‍ക്കുന്ന അണ്ടര്‍ടേക്കറിന്‍റെ ചിത്രമായിരുന്നു.
വീഡിയോകളില്‍ ഒന്നില്‍ സ്രാവിനെ നോക്കിനല്‍ക്കുന്ന അണ്ടര്‍ട്ടേക്കറും അണ്ടര്‍ടേക്കറില്‍ നിന്ന് ദൂരെയ്ക്ക് നീന്തി പോകുന്ന് സ്രാവിനെയും കാണിച്ചു. മറ്റൊരു വീഡിയോയില്‍ മക്കൂള്‍ സംസാരിക്കുന്നു,’ ഞാന്‍ ഭര്‍ത്താവിന് ടെക്സ്റ്റ് ചെയ്തു. കാരണം ഇവന്‍ ഇവിടെയുണ്ടായിരുന്നു. അതൊരു സ്രാവാണെന്ന് എനിക്കറിയാം.’
പിന്നാലെ നിരവധി ഡബ്യു ഡബ്യു എഫ് ആരാധകരും അണ്ടര്‍ടേക്കര്‍ ആരാധകരും മക്കൂളിന്‍റെ ട്വീറ്റിന് താഴെ ഒത്തുകൂടി. അണ്ടര്‍ടേക്കറെ കണ്ട സ്രാവ് പേടിച്ച് ഓടുകയാണെന്ന് ചിലര്‍ കുറിച്ചു. ചിലര്‍ സ്രാവിന്‍റെ ഭാഗ്യം എന്ന് അഭിപ്രായപ്പെട്ടു. “ഈ ഗ്രഹത്തിലെ യാതൊന്നും അണ്ടർടേക്കറുമായി ഒരു പ്രശ്നം ആഗ്രഹിക്കുന്നില്ല.” എന്നായിരുന്നു ഒരു കടുത്ത അണ്ടര്‍ടേക്കര്‍ ആരാധകര്‍ എഴുതിയത്. 2024 ലെ റെസിൽമാനിയയിൽ അണ്ടർടേക്കറും ഒരു സ്രാവും തമ്മിൽ ഒരു പോരാട്ടം നടക്കണമെന്ന് മറ്റൊരു ആരാധകൻ ആവശ്യപ്പെട്ടു. ‘അദ്ദേഹം നല്ലൊരു നടനാണ്, അതിലുപരിയായി ഒരാളുടെ ചിന്ത ആസ്വദിക്കൂ. മികച്ചതല്ലാതെ മറ്റൊന്നും ആഗ്രഹിക്കരുത്, പക്ഷേ, വ്യക്തിപരമായി അത് ലഭിക്കില്ല.’ എന്ന് കുറിച്ചു.