54,000 വജ്രങ്ങളിൽ തീർത്ത ആഭരണങ്ങൾ; ഇന്ത്യൻ ജ്വല്ലറി ഗ്രൂപ്പിന് 8 ലോക റെക്കോർഡ്

0
1561

അത്യാഡംബര വജ്രങ്ങളിൽ നിർമ്മിച്ച ആഭരണങ്ങൾ അതാണ് ഇന്ത്യൻ ജ്വല്ലറി ഗ്രൂപ്പായ ശിവ നാരായൺ ജ്വല്ലേഴ്‌സിനെ ഇപ്പോൾ മാധ്യമങ്ങളിൽ നിറയ്ക്കുന്നത്. ശിവ നാരായൺ ജ്വല്ലേഴ്‌സ് പ്രത്യേകമായ രൂപകൽപ്പന ചെയ്ത ആഡംബര ആഭരണങ്ങൾ 54,000 വജ്രങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്.

ഈ അപൂർവ്വ നിർമ്മിതികൾക്ക് ഇപ്പോൾ എട്ട് ലോക റെക്കോർഡുകളാണ് ശിവ നാരായൺ ജ്വല്ലേഴ്‌സിനെ തേടി എത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു അപൂർവ്വ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ ജ്വല്ലറിയാണ് ഹൈദരാബാദിൽ നിന്നുള്ള ഈ പ്രശസ്തമായ ജ്വല്ലറി ബ്രാൻഡെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

ആഭരണത്തിലെ പ്രധാന ആകർഷണം പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഗണേഷ് പെൻഡന്‍റാണ്. 1011.150 ഗ്രാം ഭാരമുള്ള ഇതിൽ 11,472 വജ്രങ്ങളുണ്ട്. “ഏറ്റവും ഭാരമേറിയ പെൻഡന്‍റ്”,” ഏറ്റവും കൂടുതൽ വജ്രങ്ങൾ പതിച്ചിട്ടുള്ള പെൻഡന്‍റ്” എന്നിങ്ങനെ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ഈ ഗണേഷ് പെൻഡന്‍റിന്‍റെ പേരിൽ മാത്രം ലഭിച്ചിരിക്കുന്നത്. മറ്റൊരു സവിശേഷമായ നിർമ്മിതയാണ് രാം ദർബാർ പെൻഡന്‍റ്. ഇതിൽ 1681.820 ഗ്രാം ഭാരമുള്ള 54,666 വജ്രങ്ങളാണുള്ളത്.  പെൻഡന്‍റ് പൂർത്തിയാക്കാൻ എട്ടര മാസമെടുത്തു.