റിയാദ്: പാസ്സ്പോർട്ട് നഷ്ടമായതിനെ തുടർന്ന് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളിക്ക് ആശ്വാസം. പാസ്സ്പോർട്ട് സഹയാത്രികന്റെ കൈവശം ഉള്ളതായി വിവരം ലഭിച്ചു. നാട്ടിൽ നിന്നെത്തിയ മലയാളി പാസ്സ്പോർട്ട് കൈവശം ഇല്ലാത്തതിനെ തുടർന്ന് സഊദി എയർപോർട്ടിൽ കുടുങ്ങികിടക്കിന്ന വാർത്ത മലയാളം പ്രസ്സ് ന്യൂസ് പോർട്ടൽ പുറത്ത് വിട്ടിരുന്നു. വാർത്ത പ്രചരിച്ചതോടെ സഹയാത്രികൻ നടത്തിയ പരിശോധനയിൽ പാസ്സ്പോർട്ട് തന്റെ ബാഗിൽ നിന്ന് കണ്ടെത്തുകയും വിവരം അറിയിക്കുയുമായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദിൽ നിന്നെത്തിയ നടുമനാട് അലാമ കണ്ടി അബ്ദുൽ റസാഖ് ആണ് റിയാദ് എയർപോർട്ടിൽ കുടുങ്ങി കിടക്കുന്നത്. 10 വർഷത്തോളം പ്രവാസിയായിരുന്ന ഇദ്ദേഹം പുതിയ വിസയിലാണ് ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിൽ ആണ് റിയാദിൽ ഇറങ്ങിയത്. എന്നാൽ, ഇവിടെ എത്തിയ ശേഷം പാസ്സ്പോർട്ട് കൈവശം ഇല്ലാത്തതിനെ തുടർന്ന് എമിഗ്രേഷൻ പൂർത്തിയാക്കാൻ സാധിക്കാതെ എയർപോർട്ടിൽ തന്നെ കഴിയുകയായിരുന്നു.
ഉച്ചക്ക് 12.45 ന് റിയാദ് അന്താരാഷ്ട്ര വിമാണതായവളത്തിൽ ഇറങ്ങിയ ഇദ്ദേഹത്തിന് ഇത് വരെയായി പാസ്സ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് മലയാളം പ്രസ്സ് ന്യൂസ് പോർട്ടൽ വാർത്ത പ്രസിദ്ധീകരിച്ചത്. തുടർന്ന് റിയാദ് ബത്ഹയിൽ എത്തിയ സഹയാത്രികന്റെ കൈവശം കണ്ടെത്തുകയായിരുന്നു. പാസ്സ്പോർട്ട് ഉടൻ എയർപോർട്ടിൽ എത്തിക്കാനുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് ബന്ധു മലയാളംപ്രസ് ന്യൂസ് പോർട്ടലിനെ അറിയിച്ചു.
ഇതിനിടയിൽ, കണ്ണൂരിലേക്ക് ബന്ധപ്പെട്ട് എയർപോർട്ടിലും തിരിച്ചു പോയ വിമാനത്തിലും പരിശോധിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഏതായാലും തിരിച്ചയക്കാനുള്ള നടപടികൾക്കിടെ പാസ്പോർട് കണ്ടെത്തിയ നടപടി ഇദ്ദേഹത്തിനെ തെലൊന്നുമല്ല ആശ്വാസം നൽകുന്നത്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് സമാനമായ സംഭവം നടന്നിരുന്നു. അന്ന് പാസ്സ്പോർട്ട് നഷ്ടമായത് എങ്ങനെ ആണെന്ന് അറിഞ്ഞതിനാൽ ആ ബാഗ് കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷമാണ് മലപ്പുറത് നിന്നുള്ള യുവാവിന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നത്. സമാനമായ അനുഭവം തന്നെയാണ് ഇവിടെയും ഉണ്ടായത്.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക