പുതിയ വിസയിലാണ് ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിൽ ആണ് റിയാദിൽ ഇറങ്ങിയത്
റിയാദ്: നാട്ടിൽ നിന്നെത്തിയ മലയാളി പാസ്സ്പോർട്ട് കൈവശം ഇല്ലാത്തതിനെ തുടർന്ന് സഊദി എയർപോർട്ടിൽ കുടുങ്ങികിടക്കിന്നു. റിയാദിൽ നിന്നെത്തിയ നടുമനാട് അലാമ കണ്ടി അബ്ദുൽ റസാഖ് ആണ് റിയാദ് എയർപോർട്ടിൽ കുടുങ്ങി കിടക്കുന്നത്. 10 വർഷത്തോളം പ്രവാസിയായിരുന്ന ഇദ്ദേഹം പുതിയ വിസയിലാണ് ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിൽ റിയാദിൽ ഇറങ്ങിയത്. എന്നാൽ, ഇവിടെ എത്തിയ ശേഷം പാസ്സ്പോർട്ട് കൈവശം ഇല്ലാത്തതിനെ തുടർന്ന് എമിഗ്രേഷൻ പൂർത്തിയാക്കാൻ സാധിക്കാതെ എയർപോർട്ടിൽ തന്നെ കഴിയുകയാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉച്ചക്ക് 12.45 ന് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹത്തിന് ഇത് വരെയായി പാസ്സ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. ഏറെ നേരത്തിനു ശേഷം ഇദ്ദേഹത്തെ എയർപോർട്ടിൽ നിന്ന് കൂട്ടികൊണ്ട് പോകാനെത്തിയ ബന്ധുവിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിഷയം അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ തിരിച്ചയക്കുമെന്നാണ് ഒടുവിൽ അറിയിച്ചിരിക്കുന്നതെന്ന് ഇദ്ദേഹം അവസാനമായി വ്യക്തമാക്കിയത്. എവിടെ വെച്ചാണ് പാസ്സ്പോർട്ട് നഷ്ടമായത് എന്ന് ഇദ്ദേഹം ഓർക്കുന്നില്ല. കണ്ണൂരിൽ നിന്ന് നേരിട്ടുള്ള വിമാനമായതിനാൽ വിമാനത്തിൽ വെച്ച് നഷ്ടമായോ അതല്ല നടത്തത്തിലോ പലയിടത്തും ഇരിക്കുന്നതിതിനിടയിലോ നഷ്ടമായത് എന്നൊന്നും ഓർമയില്ല.
കണ്ണൂരിലേക്ക് ബന്ധപ്പെട്ട് എയർപോർട്ടിലും തിരിച്ചു പോയ വിമാനത്തിലും പരിശോധിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തവർ ആരെങ്കിലും ഉണ്ടെങ്കിൽ ബാഗുകളിൽ പരിശോധന നടത്തി ഉറപ്പ് വരുത്തണം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ നമ്പറിൽ ദയവായി അറിയിക്കുക 0534836217.
ഏതാനും ആഴ്ചകൾക്ക് മുമ്പ് സമാനമായ സംഭവം നടന്നിരുന്നു. അന്ന് പാസ്സ്പോർട്ട് നഷ്ടമായത് എങ്ങനെ ആണെന്ന് അറിഞ്ഞതിനാൽ ആ ബാഗ് കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷമാണ് മലപ്പുറത് നിന്നുള്ള യുവാവിന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നത്. അത് പോലെ ഇദ്ദേഹത്തിന്റെ പാസ്പോർട്ടും ആരുടെയെങ്കിലും കൈവശം ഉണ്ടാകുമെന്നും ലഭിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് സുഹൃത്തുക്കൾ.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക