റിയാദ്: സഊദി പൗരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. റിയാദ് ശഖ്‌റായിൽ സ്വന്തം വീട്ടിലെ ഭൂഗർഭ വാട്ടർ ടാങ്കിൽ വീണ് സൗദി പൗരൻ മുങ്ങി മരിക്കുകയായിരുന്നു.
50 കാരൻ വാട്ടർ ടാങ്കിൽ വീണതായി സിവിൽ ഡിഫൻസിൽ വിവരം ലഭിക്കുകയും സിവിൽ ഡിഫൻസ് അധികൃതർ ഉടൻ സ്ഥലത്തെത്തി സൗദി പൗരനെ ടാങ്കിൽ നിന്ന് പുറത്തെടുക്കുകയും ചെയ്‌തെങ്കിലും രക്ഷപ്പെടുത്താനായില്ല. സ്ഥലത്തുണ്ടായിരുന്ന റെഡ് ക്രസന്റ് സംഘം പരിശോധിച്ച് മരണം സ്ഥിരീകരിച്ചു.