സഊദി വിസ സ്റ്റാമ്പിങ്ങിനായി കോഴിക്കോട് വിഎഫ്എസ് കേന്ദ്രം; കോഴിക്കോട് വൻ തിരക്ക്, ഒരു മാസത്തേക്ക് സ്ലോട്ടുകൾ ലഭ്യമല്ല

0
3895

അപ്പോയിന്റ്മെന്റ് സ്വന്തമായി എളുപ്പത്തിൽ എടുക്കാം, ഘട്ടങ്ങൾ ഇങ്ങനെ 👇

കോഴിക്കോട്: സഊദിയിലേക്ക് വിസ സ്റ്റാപിംഗിനുള്ള വി.എഫ്.എസ് കേന്ദ്രം കോഴിക്കോട്ട് തുടങ്ങിയത് ആശ്വാസമാകുക പതിനായിരങ്ങൾക്ക്. മലബാറിൽ വി.എഫ്.എസ് കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടതോടെ കൊച്ചിയിലേക്ക് വണ്ടി കയറി നേരിടേണ്ട ദുരിതം മലബാറുക്കാർക്ക് ഒഴിവായിക്കിട്ടി. നേരത്തെ കൊച്ചിയിൽ മാത്രമാണ് കേരളത്തിൽ വി.എഫ്.എസ് കേന്ദ്രമുണ്ടായിരുന്നത്.

ഇതുപോലെയുള്ള ഗൾഫ് വാർത്തകളുടെ അപ്ഡേറ്റ് നേരിട്ട് ഉടനടി വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിസിറ്റ് വിസ അടക്കമുള്ള വിസകൾക്കായി അപേക്ഷിക്കുന്നവർ കൊച്ചിയിൽ നേരിട്ടെത്തി വിരലടയാളം നൽകണമായിരുന്നു. വി.എഫ്.എസ് ഗ്ലോബലിന്റെ കോഴിക്കോട് കേന്ദ്രത്തിൽനിന്ന് ഈ മാസം 10 മുതലുള്ള അപ്പോയിൻമെന്റ് നൽകിത്തുടങ്ങി. മലയാളം പ്രസ്സ് ആണ് ഇത് സംബന്ധിച്ച വാർത്ത ഇന്നലെ വൈകീട്ടോടെ ആദ്യമായി പുറത്ത് വിട്ടത്. സമാനമായ വാർത്തകൾ നേരത്തെയും മലയാളം പ്രസ്സ് പുറത്ത് വിടുകയും പിന്നീട് വാർത്ത വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ജൂലൈ 5 മുതൽ കോഴിക്കോട് വിഎഫ്എസ് കേന്ദ്രത്തിൽ നിന്നും അപ്പോയിൻ്റ്മെൻ്റുകൾ നൽകി തുടങ്ങിയിട്ടുണ്ട്. എന്നാൽ കോഴിക്കോട് കേന്ദ്രത്തിൽ നിന്നും അപ്പോയിൻ്റ്മെൻ്റ് നൽകി തുടങ്ങിയതോടെ കൊച്ചിയിൽ തിരക്ക് കുറയുകയും കോഴിക്കോട് തിരക്ക് വർധിക്കുകയും ചെയ്തു. ഒരു മാസത്തേക്ക് കോഴിക്കോട് സ്ലോട്ടുകൾ ലഭ്യമല്ല. ഇത് വരെയുള്ള അപ്ഡേറ്റ് അനുസരിച്ച് ആഗസ്റ്റ് 3 വരെയുളള ടൈം സ്ലോട്ടുകൾ കോഴിക്കോട് ലഭ്യമല്ല. ഇത് അടുത്ത മണിക്കൂറുകളിൽ ഇനിയും ഉയരും. അതേ സമയം കൊച്ചിയിൽ ജൂലൈ 7 മുതൽ സ്ലോട്ടുകൾ ലഭ്യമാകുന്നുണ്ട്.

നിലവിൽ ലഭ്യമായ സ്ലോട്ടുകൾ (അവലംബം സമയം:18:45)

അപ്പോയ്ന്റ്മെന്റ് എടുക്കുന്ന രീതി ഇങ്ങനെ👇

ഇതുപോലെയുള്ള ഗൾഫ് വാർത്തകളുടെ അപ്ഡേറ്റ് നേരിട്ട് ഉടനടി വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

vc.tasheer.com എന്ന വെബ്‌സൈറ്റിൽ കയറിയാണ് ബുക്കിങ് പൂർത്തീകരിക്കേണ്ടത്. ഇതിൽ കയറി ആദ്യം രാജ്യം തിരഞ്ഞെടുക്കണം. India -English എന്നത് തിരഞ്ഞെടുത്ത്. Schedule an Appointment എന്നത് ക്ലിക്ക് ചെയ്യുക. ശേഷം രാജ്യം (INDIA) സെലെക്ട് ചെയ്ത് വിസ കാറ്റഗറിയും (ഉദാ: Family Visit Multiple Entry One Year) തിരഞ്ഞെടുത്ത് സഊദി മിഷൻ MUMBAI തിരഞ്ഞെടുക്കുക. ശേഷം വരുന്നത് സെക്യൂരിറ്റി വെരിഫിക്കേഷൻ (I’m not a robot) എന്നതിലെ ബോക്സ് ടിക് ചെയ്താൽ സ്ലോട്ടുകൾ കാണിക്കും. തുടർന്ന് ഇതേ പേജിന്റെ ഏറ്റവും താഴെയുള്ള Consent ടിക് ചെയ്തു Continue ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോകാം. തുടർന്ന് Terms and Conditions ടിക് ചെയ്ത് തുടരുക. തുടർന്ന് വരുന്ന ഭാഗങ്ങൾ വളരെ കൃത്യമായി വേണം പൂരിപ്പിക്കാൻ. ഇമെയിൽ, പാസ്സ്പോർട്ട് നമ്പർ എന്നിവ നൽകി ഇമെയിലിൽ ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് എന്റർ ചെയ്ത് നടപടികൾ തുടരാം. തുടർന്നുള്ള കാര്യങ്ങളും വളരെ കൃത്യമായിട്ട് വേണം പൂരിപ്പിക്കാൻ.

കോഴിക്കോട് മിനി ബൈപ്പാസ് റോഡിലെ സെൻട്രൽ ആർക്കേഡിലാണ് വി.എഫ്.എസ് കേന്ദ്രം പ്രവർത്തിക്കുന്നത്. മുംബൈ കോൺസുലേറ്റിന്റെ കീഴിലാണ് കോഴിക്കോട് ഓഫീസ്. കൊച്ചി ഓഫീസും മുംബൈക്ക് കീഴിലാണ്. കേരളത്തിൽ കൂടുതൽ വി എസ് എഫ് കേന്ദ്രങ്ങൾ വരുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് കേന്ദ്രം അനുവദിച്ചത്. സെൻട്രൽ ആർക്കേഡ്, മിനി ബൈപാസ് റോഡ്, പുതിയറ, കോഴിക്കോട്, കേരളം 673004 എന്ന അഡ്രസിലാണ് കോഴിക്കോട് വി എഫ് എസ് കേന്ദ്രം പ്രവർത്തിക്കുന്നത്.

കോഴിക്കോട് സെന്ററിൽ എടുത്ത അപ്പോയിന്മെന്റ്
നിലവിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മാത്രമാണ് സഊദി മിഷൻ ഉള്ളത്. മുംബൈക്ക് കീഴിൽ കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളിൽ ആണ് വി എഫ് എസ് കേന്ദ്രങ്ങൾ ഉള്ളത്. ഇതിനു പുറമെയാണ് കോഴിക്കോട് കേന്ദ്രവും കൂടി തുറന്നത്.

ഇതുപോലെയുള്ള ഗൾഫ് വാർത്തകളുടെ അപ്ഡേറ്റ് നേരിട്ട് ഉടനടി വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ ഒഴികെയുള്ള ടൂറിസ്റ്റ് വിസ, റെസിഡൻസ് വിസ, പേഴ്‌സണൽ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങിയ എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാക്കി പരിമിതപ്പെടുത്തിയത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. ഇത്തരത്തിലുള്ള എല്ലാ വിസകളും വി.എഫ്.എസ് കേന്ദ്രങ്ങൾ വഴി മാത്രമാണ് കോൺസുലേറ്റ് സ്വീകരിക്കുന്നത്.

മാത്രമല്ല, അപേക്ഷകർ വി എഫ് എസ് കേന്ദ്രത്തിൽ നേരിട്ട് ചെന്ന് ബയോ മെട്രിക് നൽകുകയും വേണം. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ ഇത് വരെ കൊച്ചിയിലെ കേന്ദ്രത്തിലെത്തി നടപടികൾ കൈകൊള്ളുന്നത് ഏറെ ദുരിതമാണ് ഉണ്ടാക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലുള്ളവർക്ക് ആകെയുള്ളത് കൊച്ചിയിലായിരുന്നു. എന്നാൽ, ഇനി മുതൽ മലബാർ ഭാഗങ്ങളിൽ ഉള്ളവർക്ക് കോഴിക്കോട് കേന്ദ്രം ഏറെ ആശ്വാസമാകും.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

ഇതുപോലെയുള്ള ഗൾഫ് വാർത്തകളുടെ അപ്ഡേറ്റ് നേരിട്ട് ഉടനടി വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക