മലയാളി വനിത ഹജ്ജ് തീർത്ഥാടക മക്കയിൽ അന്തരിച്ചു

0
1523

മക്ക: മലയാളി വനിത ഹജ്ജ് തീർത്ഥാടക മക്കയിൽ അന്തരിച്ചു. തൃശൂർ ചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ (61) ആണ്​ അസീസിയ ആശുപത്രിയിൽ മരിച്ചത്​. ജംറയിലെ കല്ലേറിന് ശേഷം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഗുരുവായൂർ മുൻ എം.എൽ.എ കെ.വി. അബ്​ദുൽ ഖാദർ ഇടപെട്ടതിനെ തുടർന്ന് നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം. കഴിഞ്ഞമാസം 10ന്​ കൊച്ചിയിൽനിന്നും മഹ്​റമില്ലാതെയുള്ള ബാച്ചിലാണ് ഇവർ വന്നത്. ഭർത്താവ്: അഹ്​മദ് അലി. രണ്ടു മക്കളുണ്ട്.

മക്കയിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ ജിദ്ദയിലെ നവോദയ പ്രവർത്തകൻ ഷറഫു കാളികാവി​െൻറയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.